തൊടുപുഴ: സിപിഐക്ക് യുഡിഎഫിലേക്ക് വരാമെന്ന് പി.സി.വിഷ്ണുനാഥ് എ.എം.എ. സിപിഐയെ വെറും എച്ചിലായി കാണുന്ന സിപിഎം നയിക്കുന്ന മുന്നണിയില്‍ തുടരണമോ എന്ന് സിപിഐ നേതാക്കള്‍ ചിന്തിക്കണം. മുന്നണിയില്‍ ചേര്‍ക്കുന്ന കാര്യം യുഡിഎഫ് നേതാക്കളുമായി ആലോചിക്കണം. രാഷ്ട്രീയ പാര്‍ട്ടികളിലും മാധ്യമ സ്ഥാപനങ്ങളിലും പൊലീസിലും വരെ മതമൌലീകവാദികള്‍ നുഴഞ്ഞ് കയറുന്നുണ്ട്. അക്രമ സ്വഭാവം കാണിക്കുന്ന ചില പാര്‍ട്ടികളില്‍ ഇവരുടെ സാന്നിധ്യം ഉണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും വിഷ്ണുനാഥ് തൊടുപുഴയില്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.