സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും; മറ്റു നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവിന് സാധ്യത
Jul 20, 2021, 13:04 IST
തിരുവനന്തപുരം: (www.kvartha.com 20.07.2021) സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. മറ്റു നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയേക്കും.
ബലിപെരുന്നാള്‍ പ്രമാണിച്ചു സംസ്ഥാനത്തു ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏര്‍പെടുത്തിയ ഇളവുകള്‍ വൈകിട്ടോട് കൂടി അവസാനിക്കും. ട്രിപിള്‍ ലോക്ഡൗണ്‍ (ടിപിആര്‍ 15+) ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവുകളില്ല.
ടിപിആര്‍ 15 % വരെയുള്ള എ, ബി, സി വിഭാഗം പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവയ്ക്കും രാത്രി 8 വരെ പ്രവര്‍ത്തിക്കാം.
വാരാന്ത്യ ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളെപ്പറ്റിയും വൈകിട്ടു ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.