കൊച്ചി: കൊച്ചിയിലെത്തുന്നവര്‍ക്ക് ഇനി വെള്ളത്തിന് മുകളിലൂടെ നടക്കാം. ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെത്തിയാല്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വെള്ളത്തിന് മുകളിലൂടെ നടക്കുന്ന കാഴ്ച ഏവരേയും രസിപ്പിക്കും. പഞ്ചാബില്‍ നിന്നുമെത്തിച്ച വാട്ടര്‍ വാക്ക് ബോളിലൂടെയാണ് ഇത് സാധ്യമാകുന്നത്. എന്നാല്‍ വെള്ളത്തിനുമുകളിലൂടെ നടക്കാനാഗ്രഹിച്ച് ബോളില്‍ കയറുന്നവര്‍ പലരും വെള്ളത്തിനുമുകളില്‍ കിടക്കുന്ന കാഴ്ചയാണ് പലരേയും ചിരിപ്പിക്കുന്നത്. 45 മിനുറ്റുവരെ ബോളിനകത്ത് കഴിയാനുള്ള ഓക്സിജന്‍ ബോളിനകത്തുണ്ട്. ഇനി ഏതെങ്കിലും കാരണവശാല്‍ മുങ്ങിയാലോ രക്ഷിക്കാന്‍ ഒരു സംഘം മുങ്ങല്‍ വിദഗ്ദ്ധരും ചുറ്റുമുണ്ട്. സ്വലേ കണ്‍സള്‍ട്ടിംഗ് സര്‍വ്വീസാണ് ഈ അപൂര്‍വ്വ റൈഡ് കൊച്ചിയിലെത്തിച്ചത്.
English Summery
Kochi: Anybody can walk through water if they reached in Fort Kochi beach.
English Summery
Kochi: Anybody can walk through water if they reached in Fort Kochi beach.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.