കണ്ണൂരില്‍ പരിധിവിട്ടാല്‍ കേരളമൊട്ടാകെ ക്രമസമാധാനം തകരുമെന്ന് പോലീസിന് ആശങ്ക
Oct 30, 2013, 11:40 IST
തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കല്ലേറില്‍ പരിക്കേറ്റ സംഭവത്തിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമം തുടര്‍ന്നാല്‍ സംസ്ഥാന വ്യാപകമായി ക്രമസമാധാന പ്രശ്നമുണ്ടായേക്കുമെന്ന് പോലീസിന് ആശങ്ക.
സി.പി.എം. നേതൃത്വം ഇക്കാര്യത്തില്‍ കടുത്ത നിലപാടിലാണെന്ന വ്യക്തമായ സൂചന പോലീസിനു ലഭിച്ചതായാണു സൂചന. എന്നാല്‍ ഇതു സംബന്ധിച്ച ഇന്റലിജന്‍സ് റിപോര്‍ട്ട് പോലീസ് തയ്യാറാക്കുകയോ സര്‍ക്കാരിന് കൈമാറുകയോ ചെയ്തതായി വിവരമില്ല. സംസ്ഥാന പോലീസ് മേധാവി ബാലസുബ്രഹമണ്യം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനൗപചാരികമായി അറിയിക്കുകയാണു ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് കാടിളക്കിയുള്ള അന്വേഷണവും അറസ്റ്റുകളും വേണ്ടെന്നും ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ ശേഷം പ്രൊഫഷനല്‍ സമീപനത്തിലൂടെ അറസ്റ്റു നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും അന്വേഷണ സംഘത്തിനു നിര്‍ദേശം നല്കാന് ആഭ്യന്തര മന്ത്രിതന്നെ ആവശ്യപ്പെട്ടത്.
അതേസമയം, പോലീസിനുള്ളില്‍ സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് കര്‍ക്കശമായ താക്കീതു നല്‍കുന്നതിനാണ് പ്രതിപ്പട്ടിക കൈമാറിയ പോലീസുകാരനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് തിരയുന്നവരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം എആര്‍ ക്യാംപിലെ പോലീസുകാരന് കണ്ണൂരിലെ സി.പി.എം. ഓഫീസില്‍ എത്തിച്ചത്. അയാളെ ചൊവ്വാഴ്ച രാത്രിയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രതികളെ തിരയുന്നതിന്റെ ഭാഗമായി വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രതികളെന്നു സംശയിക്കുന്നവരുടെ കുടുംബാംഗങ്ങളെ പോലും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന പോലീസിന്റെ പതിവു രീതി കണ്ണൂരില്‍ തുടര്‍ന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല എന്ന് സിപിഎം നേതൃത്വം വ്യക്തമായിത്തന്നെ പോലീസിനെ അറിയിച്ചത്രേ. സി.പി.എം. നേതൃത്വുമായി സൗഹൃദത്തലല്ലാത്ത രാഹുല്‍ എസ്. നായരാണ് കണ്ണൂര്‍ എസ്.പി. അന്വേഷണ ഉദ്യോഗസ്ഥര്‍ സി.ഐമാരും മേല്‍നോട്ടച്ചുമതല എ.ഡി.ജി.പി. ശങ്കര്റെഡ്ഡിക്കുമാണെങ്കിലും കേസിന്റെ ദൈനംദിന കാര്യങ്ങളും അറസ്റ്റും മറ്റും ജില്ലാ പോലീസ് മോധാവിയുടെ ഇടപെടലുകളിലൂടെത്തന്നെയാണു സ്വാഭാവികമായും നീങ്ങുന്നത്.
പാര്‍ട്ടിയോടുള്ള പക തീര്‍ക്കാന്‍ ഇപ്പോഴത്തെ അവസരം വിനിയോഗിച്ചാല്‍ തിരിച്ചടിക്കും എന്ന സൂചന രാഷ്ട്രീയമായി സര്‍ക്കാരിനും ഭരണ നേതൃത്വത്തിനും ദോഷകരമാകുമെന്നു തിരിച്ചറിഞ്ഞാണ് പോലീസ് മേധാവിയും ആഭ്യന്തര വകുപ്പും നീങ്ങുന്നത്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ പഴി കേള്‍ക്കേണ്ടി വരുന്നതു താനായിരിക്കുമെന്ന ആശങ്ക ആഭ്യന്തര മന്ത്രിക്കുമുണ്ടായി. സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ ഇപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂടാനും മന്ത്രിക്കസേര തന്നെ തെറിക്കാനും ഇടയാക്കുന്ന വിധത്തില്‍ സംസ്ഥാനത്തു ക്രമസമാധാനത്തകര്‍ച്ച ഉണ്ടായേക്കാമെന്ന ആശങ്ക അടുപ്പമുള്ള സഹപ്രവര്‍ത്തകരോടു തിരുവഞ്ചൂര്‍ തന്നെ പങ്കുവച്ചതായും അറിയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അത്തരമൊരു കൈവിട്ട കളിക്കു നില്ക്കാന് കോണ്‍ഗ്രസും യു.ഡി.എഫും നില്‍ക്കില്ല എന്നു മനസിലാക്കിയാണു സി.പി.എം. താക്കീതിന്റെ സ്വരം പുറത്തെടുത്തതും.
അതേസമയം, മുഖ്യമന്ത്രിയെ വധിക്കാനുള്ള ശ്രമമാണ് കണ്ണൂരില്‍ ഉണ്ടായത് എന്ന തരത്തിലേക്ക് കേസ് മാറിയത് കേസിന്റെ നിലനില്പിനെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലായിപ്പോയെന്നു നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളം പോലൊരു സ്ഥലത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ആക്രമിച്ച് പട്ടാപ്പകല്‍ ബഹുജന പ്രതിഷേധസമരത്തിനിടെ മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന വാദം കോടതിയില്‍ നിലനില്ക്കാനിടയില്ല എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അത് മനസിലാക്കിത്തന്നെ, ഇപ്പോള്‍ കേസ് വളരെ വലുതാണെന്നു തോന്നിപ്പിക്കാനും ജനങ്ങള്‍ക്കിടയില്‍ സി.പി.എമ്മിനെക്കുറിച്ചു ഭീതി സൃഷ്ടിക്കാനും ഉദ്ദേശിച്ച് രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കേസ് അങ്ങനെ മാറ്റുകയാണുണ്ടായത് എന്ന സംശയമാണ് ഉയരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍, മുഖ്യമന്ത്രി കൊല്ലാന്‍ ആളെ വിടുന്നവര്‍ എന്ന മട്ടില്‍ സി.പി.എമ്മിനെതിരേ പ്രചാരണം നടത്താന്‍ കേസിന്റെ ഈ സ്വഭാവം യു.ഡി.എഫിന് സഹായകമാവുകയും ചെയ്തേക്കും.
Keywords: Kannur, Oommen Chandy, Chief Minister, Attack, CPM, Leaders, UDF, Attack, Police, Case, Thiruvanchoor Radhakrishnan, Kerala, Politics, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.