റോഡ് നിയമങ്ങള്‍ മറികടന്ന് വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ; ഇനി ക്യാമറ കണ്ണുകള്‍ നിങ്ങളെ നിരീക്ഷിക്കും, പിഴ തപാല്‍ വഴിയെത്തും

 


കട്ടപ്പന: (www.kvartha.com 16.01.2022) മലയോര ഹൈവേകളിലെ വാഹന പരിശോധനയുടെ പരിമിതികള്‍ മുതലാക്കി റോഡ് നിയമങ്ങള്‍ മറികടന്ന് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്. ഇനി റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ നിരീക്ഷിക്കും. റോഡപകടങ്ങളും, നിയമ ലംഘനങ്ങളും കുറയ്ക്കാന്‍ ഇടുക്കിയില്‍ 72ഓളം അത്യാധുനിക ക്യാമറകളാണ് സ്ഥാപിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ കാഞ്ചിയാറ്റില്‍ ക്യാമറ സ്ഥാപിച്ചു. മോടോര്‍ വാഹന വകുപ്പ് ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ 726 ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണ് ഗതാഗത വകുപ്പ് കെല്‍ട്രോണിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇടുക്കിയിലെ പ്രധാന റോഡുകളിലെല്ലാം ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

റോഡ് നിയമങ്ങള്‍ മറികടന്ന് വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ; ഇനി ക്യാമറ കണ്ണുകള്‍ നിങ്ങളെ നിരീക്ഷിക്കും, പിഴ തപാല്‍ വഴിയെത്തും

റോഡ് നിയമങ്ങള്‍ പിടികൂടിയാല്‍ പിന്നാലെ പിഴ തപാല്‍ വഴിയെത്തും. ഹെല്‍മെറ്റ് ധരിക്കാതെ ബൈകുകള്‍ ഓടിക്കുന്നവര്‍, സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടിക്കുന്നവര്‍, അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍, കൃത്യമായ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ക്യാമറ നിരീക്ഷിക്കും. ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സെര്‍വര്‍ കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിക്കും.

തുടര്‍ന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേയ്ക്ക് കൈമാറുകയും ഇവിടെ നിന്ന് നിയമ ലംഘനം നടത്തിയ വാഹന ഉടമകള്‍ക്ക് ചിത്രം, തീയതി, സമയം, സ്ഥലം, കുറ്റകൃത്യം എന്നിവ ഉള്‍പെട്ട നോടീസ് തപാല്‍ വഴിയും, എസ് എം എസ് മുഖേനെയും നിയമ ലംഘിക്കുന്നവരിലെത്തും. മോടോര്‍ വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂം ഇടുക്കിയില്‍ തൊടുപുഴയിലാണ് ഒരുക്കിയിരിക്കുന്നത്.

കെല്‍ട്രോണ്‍ സേഫ് കേരള പദ്ധതിയ്ക്കായി മൂന്ന് തരം ക്യാമറകളാണ് നിര്‍മിച്ചിരിക്കുന്നത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍, റെഡ് ലൈറ്റ് വയലേഷന്‍, സ്പീഡ് വയലേഷന്‍ ക്യാമറകള്‍ എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവയില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് ഇടുക്കിയില്‍ കൂടുതലായി ഉപയോഗിക്കുക. കേബിളിന് പകരം റഡാര്‍ സംവിധാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. നിര്‍മാണത്തിന് പുറമേ അഞ്ച് വര്‍ഷത്തെ മെയിന്റനന്‍സും കെല്‍ട്രോണ്‍ നിര്‍വഹിക്കും.

Keywords:  News, Kerala, Kattappana, Fine, Vehicles, Road, Warning, Fine, Camera, Motor Vehicle Department, Warning to motorists violating road rules.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia