Warm Welcome | പി സരിന്റെ റോഡ് ഷോയ്ക്ക് പാലക്കാട് വന്‍വരവേല്‍പ്പ്; ജാഥ കടന്നുപോകുന്നത് ചെങ്കൊടി വീശി സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ച്

 
 Warm Reception for P. Sarin’s Roadshow in Palakkad
 Warm Reception for P. Sarin’s Roadshow in Palakkad

Photo Credit: Facebook / Dr Sarin P

● ഇടതുമുന്നണിയുടെ ശക്തി പ്രകടനം തന്നെയാണ് ജാഥയിലുടനീളം കാണാനാകുന്നത്
● സരിന്‍ മത്സരിക്കുന്നത് ഇടത് സ്വതന്ത്രനായി

പാലക്കാട്: (KVARTHA) ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി സരിന്റെ റോഡ് ഷോയ്ക്ക് പാലക്കാട് വന്‍വരവേല്‍പ്പ്. ഇടത് സ്വതന്ത്രനായാണ് സരിന്‍ മത്സരിക്കുന്നത്. പാലക്കാട്ടെ പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യത്തെ റോഡ് ഷോയാണ് നടക്കുന്നത്. ഇടതുമുന്നണിയുടെ ശക്തി പ്രകടനം തന്നെയാണ് റോഡ് ഷോയില്‍ കാണാനാകുന്നത്. പാലക്കാട് വിക്ടോറിയ കോളജ് മുതല്‍ കോട്ടമൈതാനം വരെയാണ് ജാഥ. സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ചാണ് ചെങ്കൊടി വീശി ജാഥ മുന്നോട്ടുപോകുന്നത്.


സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തിലാണ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലും കെ രാധാകൃഷ്ണനും ലോക് സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

കഴിഞ്ഞ ദിവസമാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായിരുന്ന ഡോ.പി സരിന്‍ സിപിഎമ്മിലേക്ക് ചേര്‍ന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സരിന്‍ മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ പ്രേംകുമാറിനോട് പരാജയപ്പെടുകയായിരുന്നു.

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പാലക്കാട് ജനവിധി തേടുന്നതിനുള്ള അവസരം കൈവന്നിരിക്കുന്നതിനുള്ള സന്തോഷവും അതിനേക്കാളേറെ അഭിമാനവുമുണ്ടെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സരിന്‍  വ്യക്തമാക്കിയിരുന്നു.

മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലിയെന്ന വാക്കിന്റെ അര്‍ത്ഥം നിയമനിര്‍മാണ സഭയിലെ അംഗം എന്നാണ്. എന്നാല്‍ അതിനേക്കാളുപരി പീപ്പിള്‍സ് റെപ്രസന്റേറ്റീവ് എന്നു തന്നെയാണ് ഉചിതമായ ജനാധിപത്യ വാക്ക് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ജനങ്ങളുടെ പ്രതിനിധിയാവാന്‍ ഒരു മുന്നണി എന്നെ ചുമതലപ്പെടുത്തിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

കാരണം ചുമതലബോധം ഉള്ള ഒരാള്‍ നിര്‍വഹിക്കേണ്ട ഒരു ഉത്തരവാദിത്തമാണ് സ്ഥാനാര്‍ത്ഥിത്തം എന്നുള്ളത്. എന്തിന് വേണ്ടി നിലകൊള്ളുന്നു എന്തിനെയൊക്കെയാണ് പ്രതിനിധാനം ചെയ്യുന്നത്, ആര്‍ക്കു വേണ്ടിയാണ് ഇനിയുള്ള ജീവിതം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുക്കുന്നത് എന്നുള്ളതെല്ലാം പ്രചാരണത്തിന്റെ ഭാഗമായി ജനസമക്ഷത്തിലേക്ക് എത്തിക്കുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പാലക്കാട് നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്തം നല്‍കിയത്. 

ഇനിയുള്ള ദിവസങ്ങളില്‍ ജനപ്രതിനിധിയാകുന്നതിനുള്ള യോഗ്യത രാഷ്ട്രീയം പറഞ്ഞുകൊണ്ട് തന്നെ പാലക്കാട് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ ദൗത്യത്തില്‍ കേരളത്തിലെ മുഴുവന്‍ ജനമനസും ഒപ്പമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്നും സരിന്‍ പറഞ്ഞിരുന്നു.

#PSarin #PalakkadElection #Roadshow #KeralaPolitics #LDF #ByElection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia