വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ക്ക് സൗദി രാജാവിന്റെ ക്ഷണം

 


കൊച്ചി: (www.kvartha.com 07.09.2015) സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ പ്രത്യേക ക്ഷണം ലഭിച്ചു. ഹജ്ജിനോടനുബന്ധിച്ച് സൗദി മതകാര്യ വഖഫ് മന്ത്രാലയം മക്കയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലും തങ്ങള്‍ പങ്കെടുക്കും.

സെപ്തംബര്‍ 15ന് ഡല്‍ഹിയില്‍ സൗദി എമ്പസി ഏര്‍പെടുത്തുന്ന യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്ത ശേഷം അന്നു തന്നെ അദ്ദേഹം മക്കയിലേക്ക് പുറപ്പെടും. രണ്ടാഴ്ചക്കാലം പുണ്യനഗരിയില്‍ കഴിയുന്ന തങ്ങള്‍ക്ക് അവിടുത്തെ സര്‍വ്വകലാശാലകളും പുരാവസ്തു സൂക്ഷിപ്പ് കേന്ദ്രങ്ങളും സന്ദര്‍ശിക്കുവാന്‍ അവസരമുണ്ടാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള പ്രത്യേക അതിഥികളായാണ് ഇവര്‍ ഹജ്ജിനെത്തുക. കേരളത്തില്‍ നിന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന് സൗദി രാജാവിന്റെ പ്രത്യേക ക്ഷണം ലഭിക്കുന്നത് ഇതാദ്യമായാണ്.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ക്ക് സൗദി രാജാവിന്റെ ക്ഷണം

Keywords:  Kerala, Kochi, Gulf, Saudi Arabia, Panakkad Sayyid Rasheed Ali Shihab Thangal, Waqf Board Chairman got Invitation from Saudi King for Hajj.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia