കോഴിക്കോട്: സി.പി.എമ്മിനെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഒഞ്ചിയത്ത് കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി. വി.എസിനെ കണ്ട് ടി.പി യുടെ ഭാര്യ രമ പൊട്ടിക്കരഞ്ഞു. ആര്‍.എം.പി പ്രവര്‍ത്തകരുടെ കാതടിപ്പിക്കുന്ന മുദ്രാവാക്യം വിളിക്കിടയിലാണ് വി.എസ് ടി.പിയുടെ വീട്ടിലെത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയ വി.എസിനെ നൂറുകണക്കിന് ആര്‍.എം.പി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് വീട്ടിലേക്ക് ആനയിച്ചത്. വീട്ടിലെത്തിയ വി.എസ് രമയുമായി അടച്ചിട്ട മുറിയില്‍ ഏറെ നേരം കൂടികാഴ്ച നടത്തി. രമയുടെ പിതാവും സിപിഎം നേതാവുമായ കെ.കെ മാധവന്‍, ആര്‍.എം.പി ഒഞ്ചിയം ഏരിയാസെക്രട്ടറി എന്‍. വേണു, ടി.പിയുടെ മകന്‍ അഭിനന്ദ് എന്നിവരും വി.എസ് രമയുമായി സംസാരിക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയ വി.എസ് ചന്ദ്രശേഖരന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്തെത്തി പുഷ്പാര്‍ച്ചനയും നടത്തി.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി പണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും വി.എസുമായി കൂടികാഴ്ച നടത്തിയിരുന്നു. വി. എസ് ഒഞ്ചിയം സന്ദര്‍ശനം നടത്തുന്നതില്‍ നിന്നും അദ്ദേഹത്തെ പിന്‍തിരിപ്പിക്കാനായിരുന്നു ഈ കൂടികാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ കൂടികാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് വി. എസ് ഒഞ്ചിയത്തേക്ക് യാത്രതിരിച്ചത്. ഒഞ്ചിയത്തേക്ക് യാത്ര പുറപ്പെടുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ വി. എസിനെ സമീപിച്ചെങ്കിലും അദ്ദേഹം ഒന്നും പറയാന്‍ കൂട്ടാക്കില്ല.
സൂര്യനുകീഴേ ഏത് കാര്യത്തെ കുറിച്ചും വി.എസുമായി ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു എസ്. രാമചന്ദ്രപിള്ള കൂടികാഴ്ചയെ കുറിച്ച് മാധ്യപ്രവര്‍ത്തകരോട് പ്രതികരിച്ചത്. നെയ്യാറ്റില്‍കരയില്‍ നിര്‍ണ്ണായകമായ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് വി.എസിന്റെ നാടകീയമായ ഒഞ്ചിയം സന്ദര്‍ശനമെന്നത് രാഷ്ട്രീയകേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വി.എസിന്റെ ഒഞ്ചിയം സന്ദര്‍ശനത്തെ കുറിച്ചുള്ള പാര്‍ട്ടിയുടെ ഒദ്യോഗീകനേതൃത്വത്തിന്റെ പ്രതികരണം തെരഞ്ഞെടുപ്പ് അവസാനിച്ച ശേഷം വൈകിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: T.P Chandrasekhar Murder Case, Kozhikode, Kerala, V.S Achuthanandan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.