കണ്ണൂര്‍ കല്ലേറ് പാര്‍ട്ടി അന്വേഷിച്ച് സത്യം കണ്ടെത്തണമെന്ന് കാരാട്ടിനോടു വി.എസ്
Oct 29, 2013, 11:05 IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കല്ലേറില്‍ പരിക്കേല്‍ക്കാന്‍ ഇടയായ സാഹചര്യം അന്വേഷിക്കാന്‍ പാര്‍ട്ടിതലത്തില്‍ അടിയന്തര നടപടി വേണമെന്ന് പ്രതിക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സി.പി.എം. കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ രാത്രി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ഫോണില്‍ വിളിച്ച് വി.എസ്. ഈ ആവശ്യം ഉന്നയിച്ചതായാണു സൂചന. പതിവു രീതിയില്‍ ഇക്കാര്യത്തില്‍ പിബിക്ക് കത്ത് അയയ്ക്കാനും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടത്രേ. ടി.പി. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുന്നുണ്ടെന്നു പറഞ്ഞിട്ട് എങ്ങുമെത്താതെ ആയതുപോലെ ആകരുത് ഈ അന്വേഷണം എന്നും, പാര്‍ട്ടിക്കും മുന്നണിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള വിജയസാധ്യതയ്ക്ക് കനത്ത തോതില്‍ മങ്ങലേല്‍പ്പിക്കുന്നതാണ് മുഖ്യമന്ത്രിക്കെതിരായ ആക്രമണം എന്ന ആശങ്ക ഘടക കക്ഷികള്‍ക്കുണ്ടെന്നും വി.എസ്. വിശദീകരിച്ചതായി അറിയുന്നു.
പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും കണ്ണൂരിലെ നേതാക്കളും വിശദീകരിക്കുന്നതുപോലെ പാര്‍ട്ടിക്ക് കല്ലേറുമായി ഒരു ബന്ധവുമില്ലെങ്കില്‍ അത് അന്വേഷണത്തിലൂടെ എത്രയും വേഗം പുറത്തെത്തിക്കുകയാണു വേണ്ടത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ പോലീസ് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും വ്യാപകമായി അറസ്റ്റു ചെയ്യുകയാണ്. മുഖ്യമന്ത്രിയെ കൊല്ലാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്നും അതിനു പിന്നില്‍ ഇടതുമുന്നണി ആണെന്നുമുള്ള തരത്തിലാണ് പോലീസിന്റെ എഫ്.ഐ.ആറും. യു.ഡി.എഫ്. നേതാക്കളുടെ വന്‍തോതിലുള്ള പ്രചാരണവും. അതിനെ മറികടക്കാന്‍ യഥാര്‍ത്ഥ സംഭവം എത്രയും വേഗം പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും കാരാട്ടിനോട് വി.എസ്. ചൂണ്ടിക്കാട്ടിയെന്നാണു വിവരം.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ ആസ്വദിക്കുന്നതായി തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കാരാട്ടിനോട് പറഞ്ഞതായി വി.എസ്. പക്ഷ നേതാക്കള്‍ സൂചിപ്പിച്ചു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയെ കാണാന്‍ കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയും പ്രതിപക്ഷത്തെ ഒന്നാമത്തെ പാര്‍ട്ടിയുമായ സി.പി.എമ്മിന്റെ സെക്രട്ടറിക്കും നിയമസഭാ കക്ഷി നേതാവിനും അനുമതി ലഭിക്കാതിരുന്നതിന്റെ അപമാനം പിണറായിക്കും കോടിയേരിക്കും മനസിലാകുന്നില്ലെങ്കിലും തനിക്ക് മനസിലാകും എന്ന് വി.എസ്. സ്വന്തം പക്ഷത്തെ നേതാക്കളോടും ഔദ്യോഗിക പക്ഷത്തെ ചില നേതാക്കളോടും പറഞ്ഞതായും വിവരമുണ്ട്.
വി.എസിന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചെങ്കിലും പിണറായിക്കും കോടിയേരിക്കും ലഭിച്ചിരുന്നില്ല. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരാകുമെന്നും ചൂണ്ടിക്കാട്ടിയാണത്രേ അനുമതി നിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സി.പി.എം. നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുമോയെന്ന ഭയമാണ് സന്ദര്‍ശനാനുമതി നിഷേധിക്കാന്‍ കാരണം എന്നാണ് വി.എസിന്റെ നിലപാട്. ടി.പി. ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന പ്രതിഛായ തകര്‍ന്നു തരിപ്പണമായ പാര്‍ട്ടി അതില്‍ നിന്നു കരകയറി നില്‍ക്കുമ്പോള്‍, സോളാര്‍ സമരം പരിധി വിട്ടതോടെ വീണ്ടും പഴയ സ്ഥിതിയിലായെന്നും വി.എസ്. കാരാട്ടിനോടു വിശദീകരിച്ചു.
അതേസമയം, പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തെ ആക്രമിക്കാന്‍ കിട്ടിയ അവസരമായി കണ്ണൂര്‍ സംഭവത്തെ വി.എസ്. ഉപയോഗിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിനു തന്നെ അതൃപ്തിയുണ്ടെന്നാണ് ഔദ്യോഗിക പക്ഷ നേതാക്കളുടെ അനൗപചാരിക വിശദീകരണം. കല്ലേറു സംഭവം മുഖ്യമന്ത്രിക്കും യു.ഡി.എഫിനും രാഷ്ട്രീയ നേട്ടമായി മാറി എന്നതുതന്നെ, സി.പി.എമ്മിനു പങ്കില്ല എന്നതിന്റെ വ്യക്തമായ സൂചനയായാണ് പാര്‍ട്ടി വിശദീകരിക്കുന്നത്. തുടക്കം മുതല്‍ പറയുന്ന ഇക്കാര്യം സത്യമാണെങ്കില്‍ അതു തെളിയിക്കാന്‍ പാര്‍ട്ടി തലത്തിലുള്ള അന്വേഷണവും ശരിയായ കണ്ടെത്തലും വേണം എന്നാണ് വി.എസിന്റെ ആവശ്യം.
Keywords: CPM, Chief Minister, Stone Pelting, Kerala, Oommen Chandy, Investigates, Kannur, V.S Achuthanandan, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.