CPM വിട്ടവരേയും കുലംകുത്തികളെന്ന് വിളിക്കേണ്ടിവരും: സുനില്‍ കുമാര്‍

 


CPM വിട്ടവരേയും കുലംകുത്തികളെന്ന് വിളിക്കേണ്ടിവരും: സുനില്‍ കുമാര്‍
കോഴിക്കോട്: പ്രത്യയശാസ്ത്ര ഭിന്നതയുടെ പേരില്‍ പാര്‍ട്ടി വിടുന്നവരെ കുലംകുത്തികളെന്ന് വിളിച്ചാല്‍ സിപിഎം വിട്ട മറ്റ് പലരേയും കുലംകുത്തികളെന്ന് വിളിക്കേണ്ടിവരുമെന്ന് സി.പി.ഐ നേതാവ് വിഎസ് സുനില്‍കുമാര്‍.

 1964ല്‍ സി പി ഐ വിട്ടവരാണ് സിപിഐ(എം) രൂപീകരിച്ചതെന്ന് മറക്കരുത്. ടിപി ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ തന്നെയാണ് കൊലയ്ക്ക് പിന്നില്‍. രാഷ്ട്രീയക്കാരും ഗുണ്ടാമാഫിയയും തമ്മിലുള്ള ബന്ധം കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ല സുനില്‍ കുമാര്‍ പറഞ്ഞു.

Keywords: Kerala, Kozhikode, V.S Sunil Kumar, CPM, CPI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia