സ്വിച്ചിട്ടാല്‍ അവസാനിക്കുന്നതല്ല പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ; വി എസിനെതിരെ ആഞ്ഞടിച്ച് പിണറായി
Feb 19, 2015, 15:57 IST
ആലപ്പുഴ: (www.kvartha.com 19/02/2015) പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി വി എസിനെതിരെ ആഞ്ഞടിച്ചത്.
സംസ്ഥാന കമ്മിറ്റിക്ക് മുന്നില്‍ വിഎസ് നല്‍കിയ കത്ത് പുറത്ത് വന്നത് സംബന്ധിച്ച് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ചചെയ്തതിന് ശേഷമായിരുന്നു പിണറായിയുടെ വാര്‍ത്താ സമ്മേളനം.
വിഎസിന്റെ കത്ത് ലഭിച്ചുവെന്ന കാര്യം പിണറായി വിജയന്‍ സമ്മതിച്ചു. ഈ കത്ത് സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച ചെയ്ത് തള്ളിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഎസിന്റെ കത്ത് ചോര്‍ന്നത് അദ്ദേഹം അച്ചടക്ക ലംഘനം തുടരുന്നു എന്നതിന്റെ തെളിവാണെന്ന് പിണറായി കുറ്റപ്പെടുത്തി. മലയാള മനോരമയായിരുന്നു വിഎസിന്റെ കത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചത്. സ്വിച്ചിട്ടാല്‍ അവസാനിക്കുന്നതല്ല പാര്‍ട്ടിക്കുള്ളിലുണ്ടായിട്ടുള്ള വിഭാഗീയതയെന്നും പിണറായി പറഞ്ഞു. ഇപ്പോഴും ചില സ്ഥലങ്ങളില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്.
വിഎസിന്റെ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ അദ്ദേഹം നേരത്തേ പറഞ്ഞവയാണെന്നും കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ തള്ളിയതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വിഎസിന്റെ കത്ത് അനവസരത്തിലാണെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. തുടര്‍ന്ന് കത്തിനെതിരെ പ്രമേയവും പാസാക്കി. ഈ പ്രമേയമാണ് പിണറായി വിജയന്‍ ആലപ്പുഴയിലെ സമ്മേളന നഗരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചത്.
ടിപി കേസിലും ലാവലിന്‍ കേസിലും വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ വിഭാഗീയതയുടെ ഭാഗമാണെന്നും പാര്‍ട്ടി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ലാവലിന്‍ കേസില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് തരംതാഴ്ത്തിയ കാര്യവും തുടര്‍ന്നും പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്ന പ്രസ്താവനകളുടെ പേരില്‍ പല തവണ പരസ്യ ശാസനകള്‍ വി എസിന് ഏറ്റുവാങ്ങേണ്ടി വന്ന കാര്യവും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു.
വി എസിന്റെ അച്ചടക്ക ലംഘനം അക്കമിട്ട് നിരത്തികൊണ്ടായിരുന്നു വിഎസിനെതിരെയുള്ള
കുറ്റപത്രം പിണറായി വിജയന്‍ വായിച്ചത്. പാര്‍ട്ടി വിരുദ്ധ മാനസിക നിലയിലേക്ക് വിഎസ് തരംതാണുവെന്നും പിണറായി പറയുന്നു. ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനേയും കൂടെയുള്ളവരേയും പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഒഞ്ചിയത്ത് പോയത് എന്ന വിഎസിന്റെ വാദം തെറ്റാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
Keywords: VS is continuously breaking party discipline Pinarayi Vijayan, Alappuzha, CPM, Letter, T.P Chandrasekhar Murder Case, Malayala Manorama, Press meet, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.