മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിനെതിരെ വിഎസ്

 


മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിനെതിരെ വിഎസ്
തിരുവനന്തപുരം: ടിപി വധക്കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കിയ സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് രംഗത്ത്. മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കിയത് ശരിയായില്ല. അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നത് പാര്‍ട്ടി നയമല്ല. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിരോധിക്കണം. അന്വേഷണസംഘത്തിന്‌ പരമാവധി സഹായം നല്‍കുക എന്നതാണ്‌ പാര്‍ട്ടി നിലപാടെന്നും വിഎസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ എളമരം കരിം ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു വിഎസിന്റെ പ്രതികരണം.

മണിക്കെതിരേയും വിഎസ് പ്രതികരിച്ചു. മണി ഒളിവില്‍ പോകുന്നതെന്തിനാണ്‌? ഇപ്പോള്‍ ചിലര്‍ ഒളിവില്‍ പോകുന്നതെന്തിനെന്ന്‌ എല്ലാവര്‍ക്കുമറിയാം. ബ്രിട്ടീഷുകാരുടേയും കോണ്‍ഗ്രസിന്റേയും വാറണ്ടിനേത്തുടര്‍ന്നാണു പണ്ടു താന്‍ ഒളിവില്‍ പോയത്. തൊഴിലാളികളുടേയും കര്‍ഷകരുടേയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായിരുന്നു അത്. പാര്‍ട്ടിയുടേയും ജനങ്ങളുടേയും പിന്തുണ അന്നു തനിക്കുണ്ടായിരുന്നെന്നും വിഎസ് പറഞ്ഞു.



Keywords:  Media, V.S Achuthanandan, Kerala, Thiruvananthapuram, T.P Chandrasekhar Murder Case  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia