ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് യൂണിവേഴ്സിറ്റിയുടെ ഭൂമി കൈമാറിയതിനെതിരെ വിഎസ്

 


ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് യൂണിവേഴ്സിറ്റിയുടെ ഭൂമി കൈമാറിയതിനെതിരെ വിഎസ്
തിരുവനന്തപുരം: ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂമികൈമാറിയതിനെതിരെ വിഎസ് രംഗത്ത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവരുടെ ബന്ധുക്കള്‍ക്കാണ് ഭൂമി കൈമാറിയത്. ഭൂദാനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന്‌ വിഎസ് ആവശ്യപ്പെട്ടു. ഭൂദാനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമാണ്‌. 40 ഏക്കര്‍ ഭൂമിയാണ്‌ ആദ്യഘട്ടത്തില്‍ കൈമാറിയത്- വിഎസ് പറഞ്ഞു. 36 സ്വാശ്രയ കോളേജുകള്‍ക്കാണ് സര്‍ക്കാര്‍ പുതുതായി അഫിലിയേഷന്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 28 കോളേജുകളും ലീഗ് അനുഭാവികള്‍ക്കാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കരയില്‍ എല്‍ ഡി എഫ് അഭിമാനാര്‍ഹമായ വിജയം നേടുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തനിക്ക് എതിര്‍പ്പുകളുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വിഎസ് പറഞ്ഞു.

English Summery
VS against Calicut university land issue 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia