കിളിരൂര്‍ പെണ്‍വാണിഭക്കേസ് വി.എസ്. അട്ടിമറിച്ചുവെന്ന് ശാരിയുടെ പിതാവ്

 


ADVERTISEMENT

കോട്ടയം: കിളിരൂര്‍ പെണ്‍വാണിഭ കേസ് വി.എസ്. അച്യുതാനന്ദന്‍ അട്ടിമറിച്ചതായി  പീഡനത്തിനിരയായി മരിച്ച ശാരിയുടെ അച്ഛന്‍ സി.എന്‍ സുരേന്ദ്രന്‍. 24ആരോപിച്ചു.

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ കേസിലുള്‍പെട്ട പ്രതികളെയെല്ലാം അറസ്റ്റുചെയ്തിരിക്കും എന്നാണ് ശാരിയുടെ മരണ സമയത്ത്  അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. പറഞ്ഞിരുന്നത്. എന്നാല്‍  പറഞ്ഞ കാര്യങ്ങളിലൊന്നും  വി.എസ്. വാക്കുപാലിക്കാന്‍ തയാറായിരുന്നില്ല. കേസില്‍ അകപ്പെട്ട വി.ഐ.പികള്‍ ഉള്‍പെടെയുള്ളവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും  വി.എസ് പറഞ്ഞിരുന്നു.

സൂര്യനെല്ലിക്കേസില്‍ വി.എസ്. കാണിച്ച താല്‍പര്യം  അദ്ദേഹം കിളിരൂര്‍ കേസില്‍ കാണിച്ചിരുന്നെങ്കില്‍ തന്റെ മകളുടെ കൊലയ്ക്ക് കാരണമായിത്തീര്‍ന്നവരെ എന്നേ അഴികള്‍ക്കകത്തിടാമായിരുന്നു. കിളിരൂര്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ല. ശാരിയുടെ മരണത്തിനിടയാക്കിയ സംഭവം സി.ബി.ഐ. അന്വേഷിക്കുന്നില്ല. പീഡനക്കേസ് മാത്രമാണ് സി.ബി.ഐ അന്വേഷിക്കുന്നത്. കേസിലകപ്പെട്ട ഉന്നതരെ രക്ഷിക്കാനാണ് സി.ബി.ഐ. ശ്രമിക്കുന്നത് എന്നും ശാരിയുടെ പിതാവ് ആരോപിച്ചു .

നിലവിലെ സി.ബി.ഐ. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് ഉന്നത സി.ബി.ഐ. ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ കേരളാ പോലീസോ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കിളിരൂര്‍ പെണ്‍വാണിഭക്കേസ് വി.എസ്. അട്ടിമറിച്ചുവെന്ന് ശാരിയുടെ പിതാവ്ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കാന്‍ കോട്ടയത്തെത്തിയ ശാരിയുടെ മാതാപിതാക്കള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രി തൃശൂരായതിനാല്‍ അവര്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല.

 ഈ മാസം പത്തിന് തിരുവനന്തപുരത്തു പോയി തിരുവഞ്ചൂരിനെ കാണുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മരണം വരെ സമരം ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Keywords:  Kottayam, Arrest, V.S Achuthanandan, Death, C.B.I, Rape, Thiruvanchoor Radhakrishnan, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia