കത്ത് ചോര്‍ത്തല്‍: പിന്നില്‍ പി ബി അംഗം? പ്രശ്‌നം താനും പിണറായിയും തമ്മിലുള്ളതല്ലെന്ന് വി എസ്
Feb 21, 2015, 11:45 IST
ആലപ്പുഴ: (www.kvartha.com 21/02/2015) കേന്ദ്ര നേതൃത്വത്തിന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ കത്ത് ചോര്‍ത്തിയതിന് പിന്നില്‍ പി ബി അംഗമെന്ന് സൂചന. പാര്‍ട്ടിയോട് എതിര്‍ നിലപാട് സ്വീകരിക്കുന്ന മനോരമ പത്രമാണ് വിഎസിന്റെ കത്ത് പ്രസിദ്ധപ്പെടുത്തിയത്.
കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കുകയും അത് ചോര്‍ത്തി നല്‍കുകയും ചെയ്തത് വി.എസ് ആണെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ കുറ്റവിചാരണ പുരോഗമിക്കുമ്പോഴാണ് ഇത്തരമൊരു വിവരം പുറത്തുവന്നത്. ഈ സംസ്ഥാന സമ്മേളനത്തോടെ വി.എസിനെ പാര്‍ട്ടിയില്‍ ഒന്നുമല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കത്ത് പുറത്തുവിട്ട നീക്കം നടന്നിരിക്കുന്നത്. കേരള നേതാക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന ഒരു പി.ബി അംഗമാണ് പത്രത്തിന് വി.എസിന്റെ കത്ത് ചോര്‍ത്തി നല്‍കിയതെന്ന് ചില നേതാക്കളും വിശ്വസിക്കുന്നുണ്ട്.
അതേസമയം വി.എസ്.അച്യുതാനന്ദന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായാണ് സൂചന. കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ അദ്ദേഹം കേന്ദ്ര നേതാക്കളോടും വ്യക്തമാക്കി. താന്‍ മുന്നോട്ടുവെച്ചത് പാര്‍ട്ടിയുടെ നിലനില്‍പിനായുള്ള നിര്‍ദേശങ്ങളാണെന്നാണ് അദ്ദേഹം നേതാക്കളോട് വ്യക്തമാക്കിയത്. ഇത് വി.എസും - പിണറായിയും തമ്മിലുള്ള തര്‍ക്കമല്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കത്തില്‍ പിണറായി വിജയനേയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തേയും വി എസ് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും വിഎസ് തള്ളിയിട്ടുണ്ട്. വിഭാഗീയതയുടെ പേരില്‍ തരംതാഴ്ത്തപ്പെട്ട എന്‍എന്‍ കൃഷ്ണദാസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും എം ചന്ദ്രന്‍ , എസ് ശര്‍മ എന്നിവരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സോളാര്‍ സമരത്തിന്റെ കാര്യത്തിലും പിണറായി വിജയനെ വിഎസ് രൂക്ഷമായി കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കത്ത് സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയേറ്റും തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസ് കത്ത് പോളിറ്റ് ബ്യൂറോക്ക് കൈമാറിയത്. അതിനിടെ ആണ് മനോരമ പത്രം കത്ത് പ്രസിദ്ധീകരിച്ചത്. ഇതേ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിഎസിന്റെ കത്തിനെതിരെ പ്രമേയം പാസാക്കിയത്.
എന്നാല്‍ വി.എസോ അദ്ദേഹത്തിന്റെ ഓഫീസോ കത്ത് ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ ഉറപ്പിച്ചുപറയുന്നു. പാര്‍ട്ടിക്കെതിരെ നില്‍ക്കുന്ന പത്രത്തിന് കത്ത് ചോര്‍ത്തി നല്‍കാന്‍ വി.എസോ അദ്ദേഹത്തിന്റെ ഓഫീസോ തയാറാകില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഡെല്‍ഹിയിലുള്ള ഒരു പി.ബി അംഗമാണ് കത്ത് പത്രത്തിന് ചോര്‍ത്തി നല്‍കിയതെന്നാണ് ചുരുക്കം ചില നേതാക്കളുടേയും വിശ്വാസം.
എന്നാല്‍ കത്ത് ചോര്‍ന്നത് കേരളത്തില്‍ നിന്നല്ലെന്നും മറിച്ച് ഡെല്‍ഹിയില്‍ നിന്നാണെന്നും
കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്ത് മാറ്റങ്ങള്‍ വരുത്തിയാണ് വി.എസ് പി.ബി. അംഗങ്ങള്‍ക്ക് നല്‍കിയത്. അതാണ് ചോര്‍ന്നിരിക്കുന്നത്.
വി.എസ് കത്ത് നല്‍കുകയും അത് ചോര്‍ത്തി നല്‍കിയെന്നും ആരോപിച്ചാണ് സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വി.എസിനെതിരെ പ്രമേയം പാസാക്കി പരസ്യപ്പെടുത്തിയത്. ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാന സമ്മേളനത്തിലും വി.എസിനെ പ്രതിനിധികള്‍ വിചാരണ ചെയ്യുമെന്ന് ഉറപ്പായിരുന്നു. അതിനിടെയാണ് കത്ത് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പുതിയ സൂചനകള്‍ പുറത്തുവന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
15 കാരിക്കുനേരെ ഞെട്ടിക്കുന്ന ലൈംഗീക പീഡനം; ഓട്ടോ ഡ്രൈവര്‍ ഉള്‍പെടെ 5 പേര്‍ക്കെതിരെ കേസ്
Keywords: VS Achuthanandan repeats his stand, Alappuzha, Pinarayi vijayan, Letter, Allegation, Manorama, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.