Dead | അത്താണിയില്‍ മരിച്ച നാരായണിക്ക് സന്നദ്ധപ്രവര്‍ത്തകര്‍ പയ്യാമ്പലത്ത് ചിതയൊരുക്കി

 
Volunteers prepared a pyre for Narayani who died in Athani at Payyambalam, Kannur, News, Narayani, Dead, Cremation, Obituary, Kerala News
Volunteers prepared a pyre for Narayani who died in Athani at Payyambalam, Kannur, News, Narayani, Dead, Cremation, Obituary, Kerala News


പെരുന്നാള്‍ ദിനത്തിലായിരുന്നു നാരായണിയുടെ മരണം


 
അത്താണി ജെനറല്‍ സെക്രടറി പി ശമീമയുടെ നേതൃത്വത്തിലാണ് പയ്യാമ്പലത്ത് സംസ്‌കരിച്ചത് 

ആരോഗ്യ ശുശ്രൂഷയുള്‍പെടെ അഞ്ച് വര്‍ഷവും അത്താണിയുടെ പരിചരണത്തില്‍ ജീവിച്ച നാരായണിയെ അന്ത്യ സമയത്തും അനാഥയല്ലെന്ന് തെളിയിക്കുന്നതായിരുന്നു സംസ്‌കാരം

കണ്ണൂര്‍: (KVARTHA) അഗതി മന്ദിരത്തില്‍ മരിച്ച വയോധികയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. ഉറ്റവരില്ലാത്തവര്‍ക്ക് സ്നേഹത്തിന്റെ സാന്ത്വനമായ ആയിക്കര അത്താണിയില്‍ മരിച്ച കീഴുത്തള്ളി താഴെ ചൊവ്വ വലിയ പുരയില്‍ ഹൗസിലെ സിവി നാരായണിയെയാണ് അത്താണിയുടെ കരുതലില്‍ അവരുടെ വിശ്വാസാചാരം അനുസരിച്ച് യാത്രയാക്കിയത്. 

പെരുന്നാള്‍ ദിനത്തിലായിരുന്നു നാരായണിയുടെ മരണം. ഭര്‍ത്താവോ മക്കളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത ഇവര്‍ അത്താണിയിലെത്തിയത് അഞ്ച് വര്‍ഷം മുമ്പാണ്. അത്താണി ജെനറല്‍ സെക്രടറി പി ശമീമയുടെ നേതൃത്വത്തിലാണ്  പയ്യാമ്പലത്ത് സംസ്‌കരിച്ചത്. 


ആരോഗ്യ ശുശ്രൂഷയുള്‍പെടെ അഞ്ച് വര്‍ഷവും അത്താണിയുടെ പരിചരണത്തില്‍ ജീവിച്ച നാരായണിയെ അന്ത്യ സമയത്തും അനാഥയല്ലെന്ന് തെളിയിക്കുന്നതായിരുന്നു സംസ്‌കാരം. എല്ലാവരും പെരുന്നാള്‍ ആഘോഷത്തില്‍ മുഴുകിയ വേളയില്‍ അത്താണിയിലെ അത്താണി പ്രവര്‍ത്തകരും അന്തേവാസികളും അന്തിമോപചാരം അര്‍പ്പിക്കുകയായിരുന്നു ആ സ്നേഹക്കൂട്ടില്‍. തുടര്‍ന്ന് മൃതദേഹം പയ്യാമ്പലത്തേക്ക് എടുക്കുകയായിരുന്നു. ഭര്‍ത്താവോ മക്കളോ ഉറ്റവരോ ഇല്ലാത്ത നിരാലംബരായ സ്ത്രീകളെ പരിചരിച്ചുവരുന്ന കേന്ദ്രമാണ് അത്താണി. 


കെയര്‍ ആന്‍ഡ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ചാണ്  സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തുന്ന സ്ഥാപനമാണ് അത്താണി. കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷയും അത്താണി ജെനറല്‍ സെക്രടറിയുമായ പി ശമീമയ്ക്കൊപ്പം ഭാരവാഹികളായി വിവിധ മേഖലകളിലെ 60 സ്ത്രീകളും അടങ്ങുന്നവരാണ് അത്താണിയുടെ സാന്ത്വന പ്രവര്‍ത്തന രംഗത്തുള്ളത്. സഫിയ മുനീറാണ് പ്രസിഡന്റ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia