തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു; പ്രമുഖ ചാനലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

 


പാലക്കാട്: (www.kvartha.com 23.10.2019) തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടെന്നാരോപിച്ച് ടിവി ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മനോരമ ന്യൂസ് ടിവി എന്ന ഫെയ്‌സ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്. ഭാരതീയ ജനതാ പാര്‍ട്ടി പാലക്കാട് ജില്ലാ അധ്യക്ഷന്‍ അഡ്വ ഇ കൃഷ്ണദാസ് ആണ് പരാതി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം 6.30 വരെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ഉണ്ടായിട്ടും വൈകുന്നേരം 6.15ന് തന്നെ ചാനലില്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടെന്നും 6.30 നുള്ളില്‍ കോന്നി നിയോജകമണ്ഡലത്തിലെ ഫലം പുറത്തുവിടുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

കേരളത്തിലെ കനത്ത മഴ കാരണം പല ബൂത്തുകളിലും 7.30 വരെ പോളിംഗ് നടന്നിരുന്നു. 6.30ന് മുമ്പ് ഫലം പുറത്തു വിടുകവഴി വോട്ട് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്ന വോട്ടര്‍മാരെ സ്വാധീനിക്കുകയും അതുവഴി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയും ചെയ്തുവെന്നാണ് പരാതി. ആരോപണം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചാനല്‍ അധികൃതര്‍ നടത്തിയിരിക്കുന്നതെന്ന് അഡ്വ. ഇ കൃഷ്ണദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു; പ്രമുഖ ചാനലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Palakkad, Kerala, News, Election, EXIT-POLL, Channel, Complaint, Manorama, Media, Violation of Notification on Exit Poll: Complaint lodged by BJP Palakad 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia