Vigilance Complaint | 'മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ സംഭവമെന്ന് പരിശോധിക്കണം'; വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി

 


തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന ആദായ നികുതി വകുപ്പ് കണ്ടെത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. വീണ ഉള്‍പെടെ ഉള്ളവര്‍ക്കെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. 

മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ മാസപ്പടി വാങ്ങിയതെന്ന് പരിശോധിക്കണം. ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. വിജിലന്‍
സ് ഡയറക്ടര്‍ തുടര്‍നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാന്‍ അറിയിച്ചു.

 
Vigilance Complaint | 'മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ സംഭവമെന്ന് പരിശോധിക്കണം'; വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി


കൊച്ചിയിലെ സിഎം ആര്‍ എല്‍ കംപനി പണം നല്‍കിയ രാഷ്ട്രീയ നതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. പരാതിയുടെ പകര്‍പ് ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്ക് അയച്ചിട്ടുണ്ട്.


Keywords: News, Kerala, Kerala-News, Politics, Politics-News, Vigilance, Complaint, Payment Controversy, CM, Pinarayi Vijayan, Daughter, Veena Vijayan, Vigilance complaint on payment controversy of CM Pinarayi Vijayan's daughter Veena Vijayan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia