വരവില്‍ കവിഞ്ഞ സ്വത്ത്: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സൂരജിനെതിരെ വിജിലന്‍സ് കേസെടുത്തു
Nov 19, 2014, 10:22 IST
തിരുവനന്തപുരം: (www.kvartha.com 19.11.2014) വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കേസെടുത്തു. ഇതോടൊപ്പം സൂരജിന്റെ എറണാകുളം വെണ്ണലയിലെ വീടുകളിലും തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. എറണാകുളം വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അഞ്ച് ഡിവൈ.എസ്.പിമാരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ റെയ്ഡ് ആരംഭിച്ചു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ സൂരജിനെ പ്രതിയാക്കി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നേരത്തെ വിജിലന്‍സ് സംഘം എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ സൂരജ് ബിനാമി പേരില്‍ സ്വത്തുക്കള്‍ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.

Also Read:
കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് പിടിയില്‍
കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് പിടിയില്‍
Keywords: Thiruvananthapuram, Ernakulam, Vigilance case, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.