VD Satheesan | ഉമ്മന്‍ ചാണ്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ട്; ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥി ആയതോടെ കുടുംബത്തെ വീണ്ടും ആക്ഷേപിക്കാനുള്ള തരംതാണ ആരോപണം മൂന്നാംകിട നേതാക്കന്മാരെക്കൊണ്ട് സിപിഎം ഉന്നയിപ്പിക്കുകയാണെന്ന് വിഡി സതീശന്‍

 


കോട്ടയം: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥി ആയതോടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വീണ്ടും ആക്ഷേപിക്കാനുള്ള തരംതാണ ആരോപണം സിപിഎം മൂന്നാംകിട നേതാക്കന്മാരെക്കൊണ്ട് ഉന്നയിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു.

സത്യം ജനം അറിയണം എന്നുപറഞ്ഞ പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയുമെന്നു പറഞ്ഞിട്ട് തരംതാണ ആരോപണങ്ങളിലേക്കാണ് സിപിഎം കടക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍കാരിനു പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനും ഉണ്ടെന്ന സിപിഎമിന്റെ കോട്ടയം ജില്ലാ കമിറ്റി അംഗം അനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിഡി സതീശന്‍.

വിഡി സതീശന്റെ വാക്കുകള്‍:

സര്‍കാര്‍ ഒരു ചികിത്സയും കൊടുത്തിട്ടില്ല അദ്ദേഹത്തിന്. ആ കുടുംബത്തിലെ നാലു പേരും മാറി മാറി അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു. അവര്‍ അത്ര നോക്കിയാണ് നിന്നത്. ഞങ്ങളോട് ഒരു സഹായവും അവര്‍ ചോദിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി എല്ലാകാര്യങ്ങളും പാര്‍ടി ചെയ്തു കൊടുത്തിട്ടുണ്ട്.

രാഹുല്‍ ഗാന്ധി എല്ലാ ആഴ്ചയിലും അദ്ദേഹത്തിന്റെ രോഗവിവരം തിരക്കിക്കൊണ്ടിരുന്നു. ജോഡോ യാത്രയില്‍ ചാണ്ടി ഉമ്മന്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടക്കുമ്പോള്‍, കുറച്ചു ദിവസം പിതാവിനൊപ്പം പോയി നില്‍ക്കാന്‍ പറഞ്ഞ് അദ്ദേഹത്തെ ബെംഗ്ലൂറിലേക്കു പറഞ്ഞയച്ചിട്ടുണ്ട് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയും മിക്കപ്പോഴും വിളിച്ചു വിവരങ്ങള്‍ തിരക്കിയിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത സ്‌നേഹിതരായ കെസി ജോസഫ്, ബെന്നി ബെഹനാന്‍, എംഎം ഹസന്‍, എകെ ആന്റണി എല്ലാവരും അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരുന്നു. ഞങ്ങളെല്ലാവരും ചേര്‍ന്നാണ് അതു ചെയ്തത്. ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ പറയുന്നതിന് എന്താ പറയുക... തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുമെന്നു തിരുവനന്തപുരത്ത് പറഞ്ഞിട്ട് ഇവിടെ വന്നിട്ട് ഈ തരംതാണ കാര്യങ്ങള്‍ പറയുന്നത് സിപിഎമിന്റെ സ്ഥിരം പരിപാടിയാണ്. അതെല്ലാം ജനങ്ങള്‍ മനസ്സിലാക്കും- എന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള വിവാദത്തെ കുറിച്ചു സതീശന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ അഴിമതിയാണു നിയമസഭയില്‍ ഉന്നയിക്കേണ്ടത്. അതിനു റൂള്‍സ് ഓഫ് പ്രൊസീജ്യറുണ്ട്. അതുവഴി തന്നെ ഉന്നയിക്കും. അല്ലാതെ പറയുന്നത് അഭംഗിയാണെന്നും സതീഷന്‍ വ്യക്തമാക്കി.

 VD Satheesan | ഉമ്മന്‍ ചാണ്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ട്; ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥി ആയതോടെ കുടുംബത്തെ വീണ്ടും ആക്ഷേപിക്കാനുള്ള തരംതാണ ആരോപണം മൂന്നാംകിട നേതാക്കന്മാരെക്കൊണ്ട് സിപിഎം ഉന്നയിപ്പിക്കുകയാണെന്ന് വിഡി സതീശന്‍

മുഖ്യമന്ത്രിയുടെ മറുപടി ഭയന്നാണ് എന്ന എകെ ബാലന്റെ ആരോപണത്തോടു മറുപടിയില്ല. താരതമ്യേന ചെറുപ്പക്കാരായ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്നു മാറി നില്‍ക്കുന്ന മുഖ്യമന്ത്രി പരിണിത പ്രജ്ഞരായ പ്രതിപക്ഷത്തെ എങ്ങനെ നേരിടും എന്നും സതീശന്‍ ചോദിച്ചു. ഒരു വാര്‍ത്താസമ്മേളനം നടത്തി മറുപടി പറയാന്‍ പിണറായി വിജയനോട് എകെ ബാലന്‍ പറയണമെന്നും സതീശന്‍ പറഞ്ഞു.

Keywords:  Opposition Leader VD Satheesan's reply on K Anilkumar's remark on Oommen Chandy's treatment, Kottayam, News, Politics, V.D.Satheesan, Oommen Chandy's Treatment, Controversy, CPM, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia