വൈതരണി: പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ബോര്‍ഡ്

 


വൈതരണി: പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ബോര്‍ഡ്
തിരുവനന്തപുരം: ഒറീസയിലെ വൈതരണി കല്‍ക്കരിപ്പാടം കേരളത്തിനു നഷ്ടപ്പെട്ടെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് വൈദ്യുതി ബോര്‍ഡ്. കല്‍ക്കരിപ്പാടം വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് അധികൃതര്‍ വ്യക്തമാ­ക്കി.

ഒഡീഷയിലെ കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കേരളത്തിന് ലഭിച്ച വിവരം. കല്‍ക്ക­രിപ്പാടങ്ങള്‍ ലേലം ചെയ്യുമ്പോള്‍ കേരളത്തിന് പങ്കെടുക്കാന്‍ സാധിക്കുമെന്നും സ്വയം ഖനനം നടത്തുന്നതിനേക്കാള്‍ വി­ദ­ഗ്ദ്ധരായ മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പിക്കുന്നതാവും അഭികാമ്യമെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അഭിപ്രായപ്പെട്ടു. ഗുജ­റാത്ത്, ഒഡീഷ, കേരളം സംസ്ഥാനങ്ങള്‍ ചേര്‍ന്ന് സംയുക്തസംരംഭമായാണ് കല്‍ക്കരി ഖനനത്തിനു പദ്ധതിയിട്ട­ത്.

മൂന്ന് സാധ്യതകളായിരുന്നു കേരളത്തിനുമു­ന്നില്‍. മംഗലാപുരം തുറമുഖത്ത് കല്‍ക്കരി എത്തിച്ച് സമീപത്തെവിടെയെങ്കിലും വൈദ്യുതി പ്ലാന്റ് സ്ഥാപി­ക്കുക, ഒറീസയില്‍ തന്നെ പ്ലാന്റ് സ്ഥാപിച്ച് അവിടെനിന്നും വൈദ്യുതി എത്തി­ക്കുക, നെയ്‌­വേലി എന്‍ ടി പി സിയ്ക്ക് കല്‍ക്കരി കൊടുത്ത് വൈദ്യുതി വാങ്ങുക എന്നിവയായിരു­ന്നു.

സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം മൂന്ന് സാധ്യതകളും മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കാതെ വന്നതോടെ കേന്ദ്രതീരുമാനം കേരളത്തിന് എതിരായി. ഇതുമൂലം മൂന്ന് സംസ്ഥാനങ്ങള്‍ ചേര്‍ന്നുള്ള സംയു­ക്ത­സംരംഭത്തിനായി നല്‍കിയ 10 കോടി രൂപയുടെ ബാങ്ക് ഗാരന്റി­യില്‍ അഞ്ച് കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടാവും.

Keywords : Kerala, Gujarath, Orisa, Minister, Core, Union, Bank, Manglore, KSEB, Information, Agency, Neyveli, NTPC, Other States, Kerala Vartha, Malayalam News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia