പി.ജെ. കുര്യനെ കണ്ടെന്ന് യു.ടി.യു.സി. നേതാവിന്റെ വെളിപ്പെടുത്തല്‍

 



കോട്ടയം: സൂര്യനെല്ലി പെണ്‍കുട്ടി കുമളി ഗസ്റ്റ് ഹൗസില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം പി.ജെ. കുര്യനെ കുമളിയില്‍ കണ്ടുവെന്ന് യു.ടി.യു.സി നേതാവിന്റെ വെളിപ്പെടുത്തല്‍. സുര്യനെല്ലി പെണ്‍കുട്ടി കുമളി ഗസ്റ്റ് ഹൗസില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം പി.ജെ. കുര്യന്‍ കുമളി ഭാഗത്തുനിന്നും കാറില്‍ മടങ്ങുന്നത് കണ്ടതായി യു.ടി.യു.സിയുടെ ഇടുക്കി ജില്ലാ മുന്‍ കമ്മിറ്റി   അംഗം സി.കെ.അച്ചന്‍കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1996 ഫെബ്രുവരി 19 ന് യു.ടി.യു.സി യുടെ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാനാണ് കുമളി ഗസ്റ്റ് ഹൗസിലെത്തിയത്. അന്ന് വൈകിട്ട് ഏഴ് മണിക്ക് രണ്ടാം നിലയില്‍ കമ്മിറ്റി തുടങ്ങി. ഒമ്പത് മണിയോടെ ഗസ്റ്റ് ഹൗസ് മാനേജര്‍ എത്തി കേന്ദ്രമന്ത്രി പി.ജെ. കുര്യന്‍ വരുന്നതിനാല്‍ കമ്മിറ്റി നിര്‍ത്തി മുറിയൊഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പി.ജെ. കുര്യനെ കണ്ടെന്ന് യു.ടി.യു.സി. നേതാവിന്റെ വെളിപ്പെടുത്തല്‍
10 മണിയോടെ കമ്മിറ്റി അവസാനിപ്പിച്ച് പുറത്തിറങ്ങിയപ്പോള്‍ ഗസ്റ്റ് ഹൗസിന്റെ വേലിയോട് ചേര്‍ന്ന് ഒരു കറുത്ത അംബാസിഡര്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടുവെന്ന് അച്ചന്‍കുഞ്ഞ് പറഞ്ഞു.

Keywords: Minister, P.J. Kurian, Car, Black, Guest House, Room, Kvartha, Malayalam News, Kerala Vartha, Meeting,Kottayam, Leader, Kumali, Idukki, Gang Rape, Minister, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia