ആളനക്കമില്ലാതെ സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്; ഗേറ്റ് അകത്തുനിന്നും താഴിട്ടനിലയില്‍; ശിക്ഷ കുറഞ്ഞു പോയെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും അയല്‍വാസികള്‍
Oct 13, 2021, 16:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 13.10.2021) ആളനക്കമില്ലാതെ സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്. ഗേറ്റ് അകത്തുനിന്നും താഴിട്ടനിലയിലാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ ആളുണ്ടെന്ന് സംശയിക്കുന്നു. ശിക്ഷാ വിധി അറിഞ്ഞശേഷം സൂരജിന്റെ ബന്ധുക്കളുടെ പ്രതികരണം അറിയാനായി മാധ്യമങ്ങള്‍ ചെന്നപ്പോഴാണ് ഗേറ്റ് അകത്തുനിന്നും താഴിട്ടനിലയില്‍ കാണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് വരെ സൂരജിന്റെ അമ്മയും, സഹോദരിയും വീട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ച മുതല്‍ വീട് അടഞ്ഞു കിടക്കുകയാണ്. കേസിന് ശേഷം സൂരജിന്റെ വീട്ടുകാര്‍ക്ക് അയല്‍കാരുമായും അടുപ്പമില്ല. സൂരജിന്റെ ശിക്ഷ കുറഞ്ഞു പോയെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.
പറക്കോട്ടെ വീട്ടില്‍ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് സൂരജ് കടിപ്പിച്ചത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു. കേസില്‍ അപീലിന് പോകാം.
Keywords: Uthra Murder Case: Neighbours of Sooraj unhappy over court, Pathanamthitta, News, Trending, Murder case, Court, Appeal, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

