തിരുവനന്തപുരം: പുകയില മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും പുകയില നിയന്ത്രണ നിയമങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. കുട്ടികളെ പുകയിലയ്‌ക്കെതിരെ ബോധവല്‍ക്കരിക്കുന്നതിനായി, ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ ഇതുമായ ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ചേര്‍ക്കുമെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ പറഞ്ഞു.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിനുള്ളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസ്ഥലത്തെ പുകവലിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടുബോക്കോ ഫ്രീ കേരള സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുകവലിനിരോധന നിയമങ്ങള്‍ നടപ്പാക്കുന്നതിനെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുകയില ഉല്‍പന്നങ്ങള്‍ നിയമത്തിലൂടെ നിയന്ത്രിക്കാനാകുന്നുണ്ടെങ്കിലും ബാഹ്യമായ സമ്മര്‍ദ്ദങ്ങളില്ലാതെതന്നെ പുകവലി പോലുള്ള മാരകവിപത്തുകളില്‍ നിന്ന് എങ്ങനെ അകലം പാലിക്കാമെന്നാണ് ചിന്തിക്കേണ്ടതെന്ന് എഡിജിപി ശ്രീ. എ. ഹേമചന്ദ്രന്‍ പറഞ്ഞു. നിരോധനമില്ലെന്നു കരുതി വിദ്യാലയങ്ങളുടെ 100 വാരയ്ക്കു പുറത്തും പ്രായപൂര്‍ത്തിയായവര്‍ക്കും ഇതു വില്‍ക്കുന്നത് ശരിയായ കാര്യമാണെന്നു കരുതരുതെന്ന് അദ്ദേഹം പറഞ്ഞു.
പുകവലി സ്മാര്‍ട്ട്‌നെസ്സിന്റെ ചിഹ്നമാണെന്ന തെറ്റിദ്ധാരണയാണ് കുട്ടികളെ ഇതിലേക്കു നയിക്കുന്നത്. പ്രലോഭനങ്ങള്‍ക്കു വശംവദരായി അനാരോഗ്യകരമായ സ്വഭാവങ്ങള്‍ ഉണ്ടാക്കുന്നതല്ല മറിച്ച് അവയോട് 'നോ' എന്നു പറയാനുള്ള കഴിവാണ് സ്മാര്‍ട്ട്‌നെസ്സ്. കുട്ടിക്കാലത്തുതന്നെ സ്വാംശീകരിക്കുന്ന ആരോഗ്യകരമായ രീതികള്‍ ആജീവനാന്തം നിലനില്‍ക്കുമെന്നും ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. പുകയില വിരുദ്ധ വിദ്യാലയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പൊലീസിനുള്ള പങ്കിനെപ്പറ്റിയായിരുന്നു അദ്ദേഹം സംസാരിച്ചത്.
സിനിമകള്‍ യുവാക്കളെ പുകവലിയിലേക്ക് അടുപ്പിക്കുന്നില്ലെന്നു പറയാന്‍ താന്‍ തയ്യാറല്ലെന്ന് പ്രശസ്ത നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍ പറഞ്ഞു. സ്‌ക്രീനിലെ പുകവലി ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ന്യൂ ജനറേഷന്‍ സിനിമകളിലെ വലിയതോതിലുള്ള പുകവലി-മദ്യപാന രംഗങ്ങള്‍ക്കെതിരെ താനും തന്റെ ഭാര്യ മേനകയും നിരന്തരം ശബ്ദമുയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത 250ലധികം വിദ്യാര്‍ഥികള്‍ക്ക് പുകയിലയ്‌ക്കെതിരെയുള്ള പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു.
പുകവലിക്കാരില്‍ 60 ശതമാനവും അത് നിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പക്ഷെ, പുകയിലയോടുള്ള അടിമത്തം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ രണ്ടോ മൂന്നോ ശതമാനത്തിനൊഴികെ അതിനു സാധിക്കുന്നില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നതായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എ.എസ്.പ്രദീപ് കുമാര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുന്ന കോട്പ 2003ലെ നാലാം വകുപ്പിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ പുരുഷന്മാരിലെ ക്യാന്‍സറില്‍ 55 ശതമാനവും സ്ത്രീകളിലെ ക്യാന്‍സറില്‍ 20 ശതമാനവും പുകയില ഉപയോഗം മൂലമുണ്ടാകുന്നതാണെന്ന് ആര്‍സിസിയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. പി.ജി.ബാലഗോപാല്‍ പറഞ്ഞു. കുടുംബാംഗങ്ങളിലെ പുകവലി തടയാന്‍ കുട്ടികള്‍ മുന്‍കയ്യെടുക്കണമെന്നു നടിയും നിര്‍മാതാവുമായ ശ്രീമതി മേനക സുരേഷ് ആവശ്യപ്പെട്ടു. പുകവലിക്കുന്നതും മദ്യപിക്കുന്നതും 'സ്റ്റൈലിഷ്' ആയ കാര്യമല്ലെന്നും യോഗയും ധ്യാനവും പോലുള്ള നല്ല കാര്യങ്ങള്‍ ശീലിക്കുകയാണ് കുട്ടികള്‍ ചെയ്യേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എസ്എംവി എച്ച്എസ്എസ് ഹെഡ്മിസ്ട്രസ്സ് വി. ഉഷാകുമാരി സംസാരിച്ചു. പുകയില ഉല്‍പന്നങ്ങള്‍ മൂലം ക്യാന്‍സര്‍ ബാധിച്ചവരെപ്പറ്റിയുള്ള വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

Keywords: Kerala, Smoking, Thiruvanathapuram, Tobaco, free Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.