ഇസ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട് കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു

 


കീരിത്തോട് : (www.kvartha.com 21.05.2021) ഇസ്രാഈലില്‍ ഹമാസിന്റെ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ 10.18-നാണ് അദ്ദേഹം കീരിത്തോടുള്ള സൗമ്യയുടെ വീട്ടിലെത്തിയത്.

സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനേയും കുടുംബത്തേയും ആശ്വസിപ്പിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രതിനിധിയായാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അറിയിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇസ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട് കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു

ജില്ലാ പ്രസിഡന്റ് കെ എസ് അജി, ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സംഗീതാ വിശ്വനാഥ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

നേരത്തെ ഇസ്രാഈലില്‍ നിന്നും ഡെല്‍ഹിയിലെത്തിച്ച സൗമ്യയുടെ മൃതദേഹം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയതും മന്ത്രി വി മുരളീധരനാണ്.

Keywords:  Union minister V Muraleedharan visits Soumya Santhosh’s family, Idukki, News, Dead, Visit, Minister, Trending, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia