കരിഞ്ചന്തയില്‍ റേഷന്‍ വിറ്റ യൂണിയന്‍ നേതാവ് അ­റസ്റ്റില്‍

 


കരിഞ്ചന്തയില്‍ റേഷന്‍ വിറ്റ യൂണിയന്‍ നേതാവ് അ­റസ്റ്റില്‍
ചാവക്കാ­ട്: കരിഞ്ചന്തയില്‍ റേഷന്‍ വിറ്റ യൂണിയന്‍ നേതാവ് അറസ്റ്റില്‍. റേഷന്‍ പഞ്ചസാര, അരി, ഗോതമ്പ്, മണ്ണെണ്ണ തുടങ്ങിയവ കരിഞ്ചന്തയില്‍ വില്‍പന നടത്തിവന്ന തൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) നേതാവായ പാലയൂര്‍ അറയ്ക്കല്‍ വീട്ടില്‍ എ. ഹംസയെ(71)യാണ് എസ്.ഐ. എം.കെ. ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സോമന്‍, സി.പി.ഒമാരായ ജിസ് വി. ആന്റണി, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത­ത്.

കഴിഞ്ഞ ദിവസം തിരുവത്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നി­ന്ന് പോലീസ് റേഷന്‍ പഞ്ചസാര പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ പിടിയിലായ തേര്‍ളി കുമാരന്റെ മൊ­ഴി­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാണ് ഹംസയെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത്. സിവില്‍ സപ്ലൈ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടയിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്ന ജോലിയാണ് ഹംസയ്ക്ക്. റേഷന്‍ സാധനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റും എത്തിച്ചിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. മേഖലയിലെ 21 റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന­ത് ഹം­സ­യാ­യി­രുന്നു.

Keywords: Hamsa, Police, Rice, Shop, Leader, Union, Market, Kvartha, Malayalam Vartha, Malayalam News, Arrest, Union leader arresred for black marketing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia