സംസ്ഥാനത്ത് യു.ഡി.എഫ് തോല്‍ക്കുന്ന ഒരു സീറ്റ് പോലും കാണാന്‍ കഴിഞ്ഞില്ല: എ.കെ. ആന്റണി
Apr 8, 2014, 11:01 IST
കരുനാഗപ്പള്ളി: (www.kvartha.com 08.04.2014) സംസ്ഥാനത്ത് യു.ഡി.എഫ് 17 സീറ്റുകളില്‍ വിജയിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞു. ആലപ്പുഴ പാര്‍ലമെന്റ് നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ്് മുന്നിട്ട് നില്‍ക്കുന്നതായും ആന്റണി പറഞ്ഞു. ജനാധിപത്യത്തിന്റെ കുരുക്ഷേത്ര യുദ്ധമാണ് ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വെട്ടിയും തിരുത്തിയും നടത്തിയ കണക്കു കൂട്ടലില്‍ യു.ഡി.എഫ് തോല്‍ക്കുന്ന ഒരു സീറ്റ് പോലും തനിക്ക് കാണാന്‍ കഴിഞ്ഞില്ല. കൊലപാതകം രാഷ്ട്രീയ പരിപാടിയായി കൊണ്ടുനടക്കുന്ന സി.പി.എമ്മിന് നിഷ്പക്ഷ വോട്ടര്‍മാര്‍ വോട്ട് ചെയ്യില്ല. യു.ഡി.എഫിന്റെ സ്ഥിരം വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ചേരുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാണ്.
എന്‍.ഡി.എ യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ജനാധിപത്യ വിശ്വാസിയല്ലെന്നും വര്‍ഗീയ മുഖമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് രാജ്യത്തിന് അപകടകരമായിരിക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
എന്‍.കെ പ്രേമചന്ദ്രന്‍ വളരെ മാന്യനായ നേതാവാണെന്നും അദ്ദേഹത്തെ തനിക്ക് നേരിട്ട് അറിയാമെന്നും പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയായി ആന്റണി കുണ്ടറയില്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മൂന്നര കിലോ സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്പതികള്‍ മംഗലാപുരത്ത് പിടിയില്‍

Keywords: Kerala, UDF, A.K Antony, Congress, Alappuzha, Election, Inaguration, Murder, CPM, Vote, Prime Minister, Narendra Modi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.