Solar Case | സോളര്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരരംഗത്തേക്ക്; ഒക്ടോബര്‍ 18ന് സെക്രടേറിയറ്റ് വളയും
Sep 13, 2023, 20:33 IST
തിരുവനന്തപുരം: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളര്‍ തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തെ മുന്‍നിര്‍ത്തി യുഡിഎഫ് സമരരംഗത്തേക്ക്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 18നു സെക്രടേറിയറ്റ് വളയും.
നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍ പ്രക്ഷോഭം നടത്തുമെന്നും ഹസന്‍ വ്യക്തമാക്കി. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ പേര് പരാതിക്കാരി എഴുതിയ ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നുവെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ബന്ധുവായ ശരണ്യ മനോജിന്റെ നേതൃത്വത്തിലാണെന്നും പരാതിക്കാരിയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണിയുടെ പേരും ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നു.
ഗണേഷ് കുമാര്‍ പീഡിപ്പിച്ചതായി ആദ്യ നിവേദനത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നുവെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
Keywords: UDF will start a protest on Solar Case, Thiruvananthapuram, News, Politics, UDF, Protest, Solar Case, MM Hassan, CBI, Kerala News.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സോളറില്‍ ഗൂഢാലോചന തെളിഞ്ഞെന്നും സിബിഐ കണ്ടെത്തലില്‍ നടപടിയെടുക്കണമെന്നുമുള്ള ആവശ്യവും യുഡിഎഫ് ഉയര്‍ത്തും.
ഗണേഷ് കുമാര്‍ പീഡിപ്പിച്ചതായി ആദ്യ നിവേദനത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നുവെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
Keywords: UDF will start a protest on Solar Case, Thiruvananthapuram, News, Politics, UDF, Protest, Solar Case, MM Hassan, CBI, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.