തൊടുപുഴ: (www.kvartha.com 21.01.2015) എല്‍.ഡി.എഫും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെത്തുടര്‍ന്ന് വണ്ണപ്പുറം പഞ്ചായത്തില്‍ യു ഡി എഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് കോണ്‍ഗ്രസിലെ കെ. പി വര്‍ഗീസ് ചൊവ്വാഴ്ച രാജിവെച്ചിരുന്നു. വൈസ് പ്രസിഡണ്ട് മുസ്‌ലിം ലീഗിലെ ഹൈറുന്നിസയെ അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു.
ഇടുക്കി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് വണ്ണപ്പുറത്ത് സംഭവിച്ചത്. പഞ്ചായത്തില്‍ പുരക്കരം ക്രമാതീതമായി വര്‍ധിപ്പിച്ചതിലും ഭണസമിതിയുടെ അഴിമതിയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ചാണ് അവിശ്വാസപ്രമേയത്തില്‍ ഒപ്പുവച്ചതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതിയിലെ 17 അംഗങ്ങളില്‍ ഒമ്പതുപേര്‍ അവിശ്വാസത്തെ അനുകൂലിക്കുകയായിരുന്നു. എല്‍.ഡി.എഫിലെ ആറും മാണി വിഭാഗത്തിലെ മൂന്നുപേരുമാണ് അനുകൂലിച്ച് വോട്ടുചെയ്തത്. അവിശ്വാസം പാസായതോടെ പഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷം ഉടലെടുത്തു. ഇരുവിഭാഗവും ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. പോലിസെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു. വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.

Keywords : Thodupuzha, Idukki, Kerala, UDF, Muslim-League, LDF, Election, Vannappuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.