വിവാദ എം.എല്‍.എയെ നിയമസഭയില്‍ കയറ്റിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: കോടിയേരി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിവാദ എം.എല്‍.എയെ നിയമസഭയില്‍ കയറ്റിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: കോടിയേരി
തിരുവനന്തപുരം: വിവാദപ്രസംഗം നടത്തിയ ഏറനാട് എം.എല്‍.എ പി.കെ ബഷീറിനെ നിയമസഭയില്‍ കയറ്റിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന്‌ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കുനിയില്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെല്ലാം ലീഗുകാരാണ്‌. എം.എല്‍.എയുടെ കൊലവിളിയും കൊലപാതകവും തമ്മില്‍ ബന്ധമുണ്ട്. എം.എല്‍.എക്കെതിരെ പറഞ്ഞാല്‍ വെട്ടിക്കൊല്ലുമെന്ന അവസ്ഥയാണ്‌ ഏറനാട്ടുള്ളത്. കൊലക്കേസ്‌ പ്രതി നിയമസഭയില്‍ ഇരിക്കുന്നു. എന്തുകൊണ്ടാണ്‌ എം.എല്‍.എയെ അറസ്റ്റ് ചെയ്യാത്തതെന്നും കോടിയേരി ചോദിച്ചു.

കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ അടിയന്തിരപ്രമേയത്തിന്‌ അനുമതിതേടി കോടിയേരി നിയമസഭയില്‍ നോട്ടീസ് നല്‍കിയപ്പോഴാണ്‌ ആരോപണങ്ങള്‍ ഉന്നയിച്ചത്. ജൂണ്‍ 10ന്‌ രാത്രി മലപ്പുറത്തെ കുനിയിലുണ്ടായ ഇരട്ടക്കൊലപാതകമാണ്‌ പുതിയ വിവാദത്തിന്‌ വഴിവച്ചിരിക്കുന്നത്. അത്തീഖ് റഹ്മാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ സഹോദരങ്ങളായ പ്രതികളാണ്‌ അജ്ഞാതസംഘത്തിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. അത്തീഖ് റഹ്മാന്റെ കൊലപാതകികളെ വെറുതേ വിടരുതെന്ന ഏറനാട് എം.എല്‍.എ പി.കെ ബഷീറിന്റെ പ്രസംഗമാണ്‌ എം.എല്‍.എയെ വെട്ടിലാക്കിയത്. ഇതിനെത്തുടര്‍ന്ന്‌ എം.എല്‍.എയെ ആറാം പ്രതിയാക്കിയാണ്‌ പോലീസ് ഇരട്ടക്കൊലപാതകക്കേസില്‍ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

English Summery
UDF challenge law by allowing controversial MLA in assembly, alleges Kodiyeri. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script