വാക്ക് പാലിക്കാനുള്ളതാണ്, അത് പാലിക്കുക തന്നെ ചെയ്യും; ഉടുമ്പന്‍ചോലയില്‍ മന്ത്രി എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തി തല മൊട്ടയടിച്ചു
May 4, 2021, 17:02 IST
മൂന്നാര്‍: (www.kvartha.com 04.05.2021) വാക്ക് പാലിക്കാനുള്ളതാണ്, അത് പാലിക്കുക തന്നെ ചെയ്യും. ഉടുമ്പന്‍ചോലയില്‍ മന്ത്രി എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തി തല മൊട്ടയടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000 വോടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞിരുന്നു. തല കുനിച്ച് ജനവിധി മാനിക്കുന്നു. പറഞ്ഞ വാക്ക് പാലിക്കുമെന്നും അഗസ്തി പറഞ്ഞിരുന്നു. എന്നാല്‍ ആഗസ്തി മൊട്ടയടിക്കരുതെന്നായിരുന്നു മണിയാശാന്‍ ആവശ്യപ്പെട്ടത്.
Keywords: UDF candidate Augusthy tonsures head after poll defeat, Idukki, News, Assembly-Election-2021, UDF, LDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.