Sitaram Yechury | ഏക വ്യക്തി നിയമം: ബിജെപി ലക്ഷ്യം വയ്ക്കുന്നത് വര്‍ഗീയ ധ്രുവീകരണം, പൗരന്‍മാര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കരുത്, ചര്‍ചകള്‍ നടത്തണമെന്നും സീതാറാം യചൂരി
Jul 15, 2023, 18:59 IST
കോഴിക്കോട്: (www.kvartha.com) ഏക വ്യക്തി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ലക്ഷ്യം വയ്ക്കുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്നും അതിനെതിരെ ഒന്നിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും സിപിഎം ജെനറല്‍ സെക്രടറി സീതാറാം യചൂരി. ഏക വ്യക്തിനിയമത്തിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വൈവിധ്യങ്ങള്‍ക്കാണ് ഭരണഘടന ഊന്നല്‍ നല്‍കുന്നതെന്നും അതാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ബഹുസ്വരത നിലനില്‍ക്കണം. ഏക വ്യക്തി നിയമം തുടര്‍ചയായി ഉന്നയിക്കുന്നതിന് പിന്നില്‍ ബിജെപിക്ക് പ്രത്യേക അജന്‍ഡകളുണ്ടെന്നും യെചൂരി ആരോപിച്ചു. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം മുന്നില്‍വച്ചുള്ള നീക്കമാണിത്. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ട് ഹിന്ദു-മുസ്ലിം ഭിന്നത വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍കാര്‍ ലക്ഷ്യമിടുന്നതെന്നും യചൂരി പറഞ്ഞു.
ജനാധിപത്യ ഇന്‍ഡ്യയുടെ മൂല്യങ്ങളെ അപ്പാടെ തകര്‍ക്കുകയാണ് വിശാലലക്ഷ്യം. ലോകത്ത് പല രാജ്യങ്ങളും വ്യത്യസ്തതയും വൈവിധ്യങ്ങളുടെ സൗന്ദര്യവും നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഏകീകരണം എന്ന പേരില്‍ പുതിയ ആശയവുമായി കേന്ദ്ര സര്‍കാര്‍ വരുന്നതെന്നും യചൂരി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ സുരഭിലമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനു പകരം ഏകീകരണം എന്ന പേരില്‍ മറ്റു ചില അജന്‍ഡകളിലേക്കാണ് സര്‍കാര്‍ പോകുന്നത്. രാഷ്ട്രീയ നേട്ടത്തിനായുള്ള ഈ നീക്കങ്ങള്‍ അപകടകരമാണെന്നും യചൂരി മുന്നറിയിപ്പു നല്‍കി.
ലിംഗസമത്വത്തിന് വ്യക്തിനിയമത്തില്‍ മാറ്റം വരണം. എന്നാല്‍ ആരിലും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചര്‍ച നടത്തിയതിനു ശേഷമാകണം പരിഷ്‌കരണം. വര്‍ഗീയ ധ്രുവീകരണവും സാമുദായിക ഭിന്നതയുമാണ് ഇതിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും യചൂരി പറഞ്ഞു.
നമ്മുടെ രാജ്യത്ത് വ്യത്യസ്ത വിഭാഗങ്ങളില്‍ വിവിധ ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആന്ധ്രാ പ്രദേശിലെ ഒരു ആദിവാസി വിഭാഗത്തിനിടയില്‍ അഞ്ച് പേരെ വിവാഹം ചെയ്യാന്‍ സ്ത്രീക്ക് അവകാശമുണ്ട്. അത്, മഹാഭാരതത്തിലെ പഞ്ചാലിയെപ്പോലെയാണെന്ന് പറയാം. ഹിന്ദു സമൂഹത്തില്‍ തന്നെ ഇത്തരത്തില്‍ വ്യത്യസ്തമായ ആചാരങ്ങളുണ്ട്.
ജാതിയേതര വിവാഹം നടത്തുന്നവരെ കൊലപ്പെടുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധിയായ പ്രശ്‌നങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. ഈ സാഹചര്യത്തിലൂടെ ഏക സിവില്‍ കോഡ് വിവാദത്തിലൂടെ ഏകീകരണ ലക്ഷ്യമല്ല ഉള്ളത്. എല്ലാ അര്‍ഥത്തിലും ഭിന്നിപ്പിക്കാന്‍ മാത്രമാണ് കേന്ദ്രസര്‍കാര്‍ ശ്രമിക്കുന്നതെന്ന് യചൂരി കുറ്റപ്പെടുത്തി.
ഭാഷ, മതം, ആചാരം എന്നിവ വിഭിന്നമായി നിലകൊള്ളുന്ന രാജ്യത്ത് അതിനെ സംരക്ഷിക്കേണ്ടതുണ്ട്. സമുദായത്തിനകത്ത് ഏതെങ്കിലും വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതത് സമുദായത്തിനകത്ത് നിന്നാണ് മാറ്റം വരുത്തേണ്ടത്. രാജ്യത്തിന്റെ വൈവിധ്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തില്‍ സിപിഎം മുന്‍പന്തിയിലുണ്ടാകുമെന്നും യചൂരി പറഞ്ഞു.
Keywords: UCC is BJP's political tool to sharpen communal Polarisation: Sitaram Yechury, Kozhikode, News, Religion, Politics, UCC Act, Sitaram Yechury, CPM Seminar, BJP, Kerala.
രാജ്യത്തെ വൈവിധ്യങ്ങള്‍ക്കാണ് ഭരണഘടന ഊന്നല്‍ നല്‍കുന്നതെന്നും അതാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ബഹുസ്വരത നിലനില്‍ക്കണം. ഏക വ്യക്തി നിയമം തുടര്‍ചയായി ഉന്നയിക്കുന്നതിന് പിന്നില്‍ ബിജെപിക്ക് പ്രത്യേക അജന്‍ഡകളുണ്ടെന്നും യെചൂരി ആരോപിച്ചു. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം മുന്നില്‍വച്ചുള്ള നീക്കമാണിത്. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ട് ഹിന്ദു-മുസ്ലിം ഭിന്നത വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍കാര്‍ ലക്ഷ്യമിടുന്നതെന്നും യചൂരി പറഞ്ഞു.
ജനാധിപത്യ ഇന്‍ഡ്യയുടെ മൂല്യങ്ങളെ അപ്പാടെ തകര്‍ക്കുകയാണ് വിശാലലക്ഷ്യം. ലോകത്ത് പല രാജ്യങ്ങളും വ്യത്യസ്തതയും വൈവിധ്യങ്ങളുടെ സൗന്ദര്യവും നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഏകീകരണം എന്ന പേരില്‍ പുതിയ ആശയവുമായി കേന്ദ്ര സര്‍കാര്‍ വരുന്നതെന്നും യചൂരി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ സുരഭിലമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനു പകരം ഏകീകരണം എന്ന പേരില്‍ മറ്റു ചില അജന്‍ഡകളിലേക്കാണ് സര്‍കാര്‍ പോകുന്നത്. രാഷ്ട്രീയ നേട്ടത്തിനായുള്ള ഈ നീക്കങ്ങള്‍ അപകടകരമാണെന്നും യചൂരി മുന്നറിയിപ്പു നല്‍കി.
ലിംഗസമത്വത്തിന് വ്യക്തിനിയമത്തില്‍ മാറ്റം വരണം. എന്നാല്‍ ആരിലും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചര്‍ച നടത്തിയതിനു ശേഷമാകണം പരിഷ്‌കരണം. വര്‍ഗീയ ധ്രുവീകരണവും സാമുദായിക ഭിന്നതയുമാണ് ഇതിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും യചൂരി പറഞ്ഞു.
നമ്മുടെ രാജ്യത്ത് വ്യത്യസ്ത വിഭാഗങ്ങളില്‍ വിവിധ ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആന്ധ്രാ പ്രദേശിലെ ഒരു ആദിവാസി വിഭാഗത്തിനിടയില്‍ അഞ്ച് പേരെ വിവാഹം ചെയ്യാന്‍ സ്ത്രീക്ക് അവകാശമുണ്ട്. അത്, മഹാഭാരതത്തിലെ പഞ്ചാലിയെപ്പോലെയാണെന്ന് പറയാം. ഹിന്ദു സമൂഹത്തില്‍ തന്നെ ഇത്തരത്തില്‍ വ്യത്യസ്തമായ ആചാരങ്ങളുണ്ട്.
ജാതിയേതര വിവാഹം നടത്തുന്നവരെ കൊലപ്പെടുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധിയായ പ്രശ്‌നങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. ഈ സാഹചര്യത്തിലൂടെ ഏക സിവില്‍ കോഡ് വിവാദത്തിലൂടെ ഏകീകരണ ലക്ഷ്യമല്ല ഉള്ളത്. എല്ലാ അര്‍ഥത്തിലും ഭിന്നിപ്പിക്കാന്‍ മാത്രമാണ് കേന്ദ്രസര്‍കാര്‍ ശ്രമിക്കുന്നതെന്ന് യചൂരി കുറ്റപ്പെടുത്തി.
Keywords: UCC is BJP's political tool to sharpen communal Polarisation: Sitaram Yechury, Kozhikode, News, Religion, Politics, UCC Act, Sitaram Yechury, CPM Seminar, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.