യു എ ഇയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയേണ്ട മലയാളി ഓഫീസ് തുറന്നു; ഉടന്‍ തന്നെ ആംബുലന്‍സുമായി പാഞ്ഞെത്തി പോലീസ് അറസ്റ്റ് ചെയ്തു

 



മലപ്പുറം: (www.kvartha.com 24.03.2020) വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് കൂടുതലായും കേരളത്തില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ വിദേശത്ത് നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷണത്തിലാക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ യു എ ഇയില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിയിരുന്ന അക്കൗണ്ടന്റ് സ്വന്തം ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിച്ചു.

യു എ ഇയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയേണ്ട മലയാളി ഓഫീസ് തുറന്നു; ഉടന്‍ തന്നെ ആംബുലന്‍സുമായി പാഞ്ഞെത്തി പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്വദേശിയാണ് നിര്‍ദ്ദേശം പാലിക്കാതെ ഓഫീസ് തുറന്നത്. ഇയാളെ ആംബുലന്‍സുമായെത്തി പൊലീസ് അറസ്റ്റ് ചെയ്ത് ഐസലോഷനിലാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം 12 ാം തിയതി യു എ ഇയില്‍ നിന്ന് മലപ്പുറത്തെത്തിയ അക്കൗണ്ടന്റ് പെരിന്തല്‍മണ്ണയിലുള്ള ഓഫീസാണ് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. ടാക്‌സേഷന്‍ സെന്റര്‍ എന്ന പേരിലെ സ്ഥാപനം പെരിന്തല്‍മണ്ണയിലാണ് പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്ത പഞ്ചായത്തിലാണ് ഇയാള്‍ താമസിക്കുന്നത്. വിദേശത്ത് നിന്ന് വന്നതിനാല്‍ ഹോം ക്വറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതായി പൊലീസിന് പരാതി ലഭിച്ചു. ഇതേ തുടര്‍ന്ന് പൊലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.

ഹോം ക്വറന്റൈന്‍ ലംഘിച്ചെന്ന് കണ്ടെത്തിയതോടെ ആംബുലന്‍സ് എത്തിച്ച് അറസ്റ്റ് ചെയ്ത് ഐസൊലേഷനിലാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പകര്‍ച്ച വ്യാധി പടര്‍ത്തുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓഫീസും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്.

അതേസമയം നിരവധി പേര്‍ ഇയാളെ കാണാനായി ഓഫീസിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ ഐസൊലേഷനിലാക്കി. പ്രാദേശിക മാധ്യമമായ വള്ളുവനാട് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നിരീക്ഷണവലയം മറികടന്ന് പൊതു ഇടത്തില്‍ സഞ്ചരിച്ചാല്‍ ജയിലിടയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പോലും ചിലര്‍ ലംഘിക്കുന്നുണ്ട്.

Keywords:  News, Kerala, Malappuram, UAE, COVID19, Office, Police, Case, Ambulance, UAE Malayalee Arrested in Perinthalmanna for Violate Covid-19 Home Quarantine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia