Housing Scheme | യുഎഇ എടക്കാട് മഹല്‍ കൂട്ടായ്മ ഭവനപദ്ധതി; ആദ്യ സമുച്ചയത്തിന്റെ സമര്‍പണം സ്പീകര്‍ എ എന്‍ ശംസീര്‍ നിര്‍വഹിക്കും
Jul 28, 2023, 19:14 IST
കണ്ണൂര്‍: (www.kvartha.com) യുഎഇ എടക്കാട് മഹല്ല് കൂട്ടായ്മയുടെ കീഴില്‍ ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ ഭവനരഹിതര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച ഹൗസിങ് പ്രൊജക്ടിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം എടക്കാട് കടമ്പൂര്‍ കാടാച്ചിറ റോഡില്‍ ജൂലൈ 30ന് വൈകുന്നേരം 4.30 ന് സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയായ മൂന്ന് ഫ്ലാറ്റുകളുടെ താക്കോല്‍ ദാനം മുഖ്യാതിഥിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തും.
കണ്ണൂര്‍ ജില്ലാ നായിബ് ഖാസി പി പി ഉമര്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. 'തണല്‍' ചെയര്‍മാന്‍ ഡോ. വി ഇദ് റീസ്, കടമ്പൂര്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി വി പ്രേമവല്ലി, എടക്കാട് മഹല്ല് കമിറ്റി പ്രസിഡന്റ് പി ഹമീദ് മാസ്റ്റര്‍ എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹ്യ- പ്രവാസി സംഘടനാ നേതാക്കളും സംസാരിക്കും. രണ്ടാം ഘട്ടമായി മൂന്ന് ഫ്ളാറ്റുകളുടെ കൂടി നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നും അത് പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ പി ഫൈസല്‍, യുഎഇ എടക്കാട് മഹല്‍ കൂട്ടായ്മ പ്രസിഡന്റ് എ കെ മുസ്തഫ, ഭാരവാഹികളായ എ മുഹമ്മദ് ശെരീഫ്, മുനീര്‍ പാച്ചാക്കര, എം കെ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Housing Scheme, UAE Edakkad Mahal Community, Speaker AN Shamseer, Inauguration, UAE Edakkad Mahal Community Housing Scheme; Speaker AN Shamseer will inaugurate the first complex.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.