Arrested | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സമീപം കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി 2 യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയിലെ (Kannur - Kasaragod National Highway) പള്ളിക്കുന്ന് (Pallikkunnu) ജില്ലാ സെന്‍ട്രല്‍ ജയിലനടുത്തുവെച്ച് (Central Prison) ഇനോവ കാറില്‍ (Innova Car) കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി (MDMA and Cannabis) രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ ജില്ലക്കാരായ മുഹമ്മദ് ഇര്‍ഫാന്‍ (27), ആസിന്‍ (29) എന്നിവരെയാണ് ടൗണ്‍ എസ്‌ഐ എം സവ്യസാചിയും സംഘവും അറസ്റ്റ് ചെയ്തത്.
വാഹന പരിശോധന നടത്തുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപംവെച്ചാണ് പിടികൂടിയത്. കെഎല്‍ 13 ആര്‍ 3604 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 3.76 ഗ്രാം എംഡി എം എ യും 1.37 ഗ്രാം കഞ്ചാവും വാഹനവും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.