House Collapsed | കനത്ത മഴയില്‍ കോളയാട് നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട് തകര്‍ന്നുവീണു
Jul 23, 2023, 22:26 IST
കൂത്തുപറമ്പ്: (www.kvartha.com) കോളയാട് നിര്‍മാണത്തിലിരുന്ന ഇരുനില വീട് കനത്ത മഴയില്‍ തകര്‍ന്നു വീണു. ചിറ്റേരി ബാബുവിന്റെ 2,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുളള കോണ്‍ക്രീറ്റ് വീടാണ് കനത്ത മഴയില്‍ അടിത്തറ ഇളകി വീണ് ഉഗ്രശബ്ദത്തോടെ ഇടിഞ്ഞു വീണത്. ഞായറാഴ്ച പുലര്‍ചെ അഞ്ചു മണിയോടെയാണ് സംഭവം.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടായതിനാല്‍ സംഭവ സമയത്ത് ആരും അവിടെയുണ്ടായിരുന്നില്ല. മുന്‍വശത്തെ കോണ്‍ക്രീറ്റ് തുണുകള്‍ ഒഴികെ ബാക്കിയുള്ള ഭാഗങ്ങള്‍ മുഴുവന്‍ നിലം പൊത്തിയിരിക്കുകയാണ്. നിര്‍മാണത്തിലെ അശാസ്ത്രീയതയും കനത്ത മഴയുമാണ് വീട് തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം അഞ്ചു ലക്ഷത്തിന് മുകളില്‍ നഷ്ടമുണ്ടായിട്ടുണ്ട്.
വീടിന് ഭിത്തിയായി കെട്ടിയിരിക്കുന്ന ചെങ്കല്ലുകള്‍ ഉള്‍പെടെ ചിതറി തെറിച്ച നിലയിലാണ്. കോണ്‍ക്രീറ്റ് ബീമുകളും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോളയാട് ഭാഗത്ത് കനത്ത മഴയാണുണ്ടായിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ ഇക്കുറി നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. ഇതിനൊപ്പം വീശിയടിച്ച ചുഴലിക്കാറ്റ് കാര്‍ഷിക മേഖലയില്‍ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടായതിനാല്‍ സംഭവ സമയത്ത് ആരും അവിടെയുണ്ടായിരുന്നില്ല. മുന്‍വശത്തെ കോണ്‍ക്രീറ്റ് തുണുകള്‍ ഒഴികെ ബാക്കിയുള്ള ഭാഗങ്ങള്‍ മുഴുവന്‍ നിലം പൊത്തിയിരിക്കുകയാണ്. നിര്‍മാണത്തിലെ അശാസ്ത്രീയതയും കനത്ത മഴയുമാണ് വീട് തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം അഞ്ചു ലക്ഷത്തിന് മുകളില്‍ നഷ്ടമുണ്ടായിട്ടുണ്ട്.
Keywords: Two-storey house under construction collapses in Kannur, Kannur, News, Cyclone, Concrete, Stone, Two-Storey House Collapsed, Heavy Rain, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.