Arrested | ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകപോക്കലിന്റെ ഭാഗമായി വാഹനം തല്ലിതകര്‍ത്തെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

 


കൂറ്റനാട്: (www.kvartha.com) ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകപോക്കലിന്റെ ഭാഗമായി വാഹനം തല്ലിതകര്‍ത്തെന്ന കേസില്‍
 രണ്ടു പേര്‍ അറസ്റ്റില്‍. കുന്നംകുളം കരിക്കാട് സ്വദേശികളായ നൗശാദ് (32), സവാദ് (30) എന്നിവരെയാണ് ചാലിശ്ശേരി സിഐ സതീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ചാലിശ്ശേരി പെരിങ്ങോട് സ്വദേശിയുടെ പരാതിയിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് വിഷയത്തിലടക്കം ഇവര്‍ തമ്മില്‍ വൈരാഗ്യമുള്ളതായി പറയുന്നു. അറസ്റ്റിലായ പ്രതികള്‍ പരാതിക്കാരന്റെ വീട്ടില്‍നിന്നും ബൈക് എടുത്ത് പൊതുറോഡില്‍ എത്തിച്ച് തല്ലി തകര്‍ക്കുകയും ഈ രംഗം ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ റീല്‍സായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

Arrested | ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകപോക്കലിന്റെ ഭാഗമായി വാഹനം തല്ലിതകര്‍ത്തെന്ന കേസില്‍  രണ്ടു പേര്‍ അറസ്റ്റില്‍

ഇത്തരത്തില്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തു. പ്രതികള്‍ നിരവധി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരും കാപ ചുമത്തിയവരുമാണ്. എസ് ഐ ഋഷിപ്രസാദ്, ക്രൈം സ്‌കോഡ് അംഗങ്ങളായ അബ്ദുല്‍ റശീദ്, ജോളി, പ്രശാന്ത് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Keywords:  Two people arrested for destroying bike, Palakkad, News, Arrested, Police, Complaint, Mobil Phone, Social Media, Drug Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia