Booked | ഫാഷന്‍ ഗോള്‍ഡിനെതിരെ പയ്യന്നൂരില്‍ രണ്ടു കേസുകള്‍ കൂടി

 


കണ്ണൂര്‍: (www.kvartha.com) മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ എം സി ഖമറുദ്ദീന്‍ ചെയര്‍മാനായും പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ ഫാഷന്‍ ഗോള്‍ഡിനെതിരെ പയ്യന്നൂര്‍ പൊലീസില്‍ രണ്ടു കേസുകള്‍ കൂടി രെജിസ്റ്റര്‍ ചെയ്തു.

മാടായി മൊട്ടാമ്പ്രത്തെ റഹ് മത്ത് അബൂബക്കര്‍, മാടായി പുതിയങ്ങാടിയിലെ അസ്ന എന്നിവരുടെ പരാതിയിലാണ് കേസുകളെടുത്തത്. റഹ് മത്തില്‍ നിന്നു നാലുലക്ഷവും അസ്നയില്‍ നിന്ന് അഞ്ചരലക്ഷവും നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

കഴിഞ്ഞ ദിവസം ഫാഷന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ പികെ പൂക്കോയ തങ്ങള്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് നാലു കേസുകള്‍ കൂടി രെജിസ്റ്റര്‍ ചെയ്തിരുന്നു. നാലുപേരില്‍ നിന്നായി 21 ലക്ഷം രൂപയും 358-ഗ്രാം സ്വര്‍ണവും വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Booked | ഫാഷന്‍ ഗോള്‍ഡിനെതിരെ പയ്യന്നൂരില്‍ രണ്ടു കേസുകള്‍ കൂടി

കഴിഞ്ഞ ദിവസം ഫാഷന്‍ ഗോള്‍ഡ് എംസി ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍കാര്‍ നടപടിയായതോടു കൂടിയാണ് ഒരിടവേളയ്ക്കു ശേഷം വീണ്ടും പരാതികളെത്താന്‍ തുടങ്ങിയത്. പയ്യന്നൂര്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രമായി ഏഴുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പുകള്‍ നടന്നതായാണ് പൊലീസ് പറയുന്നത്.

Keywords:  Two more cases against Fashion Gold in Payyanur, Kannur, News, Fashion Gold, Police, Booked, Complaint, Rahmath, Asna, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia