'പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാര്ക്കൊപ്പം ഒളിച്ചോടി'; 2 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റില്‍
Jan 14, 2022, 16:21 IST
മലപ്പുറം: (www.kvartha.com 14.01.2022) പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാര്ക്കൊപ്പം കാറില്‍ ഒളിച്ചോടി എന്ന പരാതിയില്‍ രണ്ടു സ്ത്രീകളും കാമുകന്മാരായ രണ്ടു പുരുഷന്മാരും അറസ്റ്റില്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് ആണ് യുവതികള്‍ മക്കളെ ഉപേക്ഷിച്ച് കാമുകന്മാര്ക്കൊപ്പം കാറില്‍ സ്ഥലംവിട്ടത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലായത്.
ഭര്ത്താക്കന്മാര് നാട്ടില്‍ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വര്‍ണവും പണവും കൈക്കലാക്കി സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടന്നു മുന്തിയ ഹോടെലുകളിലും റിസോര്‍ടുകളിലും മറ്റും താമസിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു അറസ്റ്റിലായ യുവാക്കള്‍. അത്തരത്തിലാണ് ഇവര്‍ക്കൊപ്പം പിടിയിലായ സ്ത്രീകളെയും ഇവര്‍ വലയിലാക്കിയത്.
ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര വയസ്സും നാലു വയസ്സും 12 വയസ്സുമുള്ള മൂന്നു കുട്ടികളും മറ്റൊരു സ്ത്രീക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അമ്മമാര്‍ ഉപേക്ഷിച്ചുപോയതോടെ കുട്ടികള്‍ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും വളരെ അപകടാവസ്ഥയില്‍ എത്തിയിരുന്നു.
യുവതികളെ കാണാതായത് സംബന്ധിച്ചുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡോക്ടര്‍ ദിവ്യ വി ഗോപിനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഡിവൈഎസ്പി പി നിയാസിന്റെ മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ സിഐ പി ശ്രീജിത്ത്, എസ് ഐ സഹില്‍, എസ് എസ് പി ഓ രാജീവ്, സി പി ഒ ശമീര്‍, അജീഷ്, മഹേഷ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ അനു മോഹന്‍, ഷംല എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളില്‍ ശൈനിന് ഏഴുകോണ്, ഏനാത്ത് പൊലീസ് സ്റ്റേഷനുകളിലും റിയാസിന് ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട്, പോത്തന്‍കോട് സ്റ്റേഷനുകളിലും വിവിധ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കടത്തിക്കൊണ്ട് പോയ സ്ത്രീകളെ വിട്ടുകൊടുക്കുന്നതിനായി ബന്ധുക്കളില്‍ നിന്നും രണ്ടു ലക്ഷം രൂപ വരെ മോചനദ്രവ്യമായി ആയി ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയ കുറ്റത്തിന് ബാല സംരക്ഷണ നിയമ പ്രകാരം സ്ത്രീകള്‍ക്കെതിരെയും വകുപ്പുകള്‍ ചുമത്തിയെന്നും നാലുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Keywords: Two man and 2 woman arrested eloped case, Malappuram, News, Women, Arrested, Court, Jail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.