വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപെര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 2 പേര്‍ മരിച്ചു

 



ഇടുക്കി: (www.kvartha.com 25.01.2022) ഇടുക്കി അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപെര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറും ക്ലീനറും മരിച്ചു. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. പുലര്‍ചെ കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയില്‍ വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ലോറിയാണ് 300 അടി താഴ്ചയിലേക്ക് പതിച്ചത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപെര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 2 പേര്‍ മരിച്ചു


പല തവണ മറിഞ്ഞ വാഹനം ദേവിയാറിന്റെ കരയില്‍ എത്തിച്ചു. മൂവാറ്റുപുഴയില്‍ നിന്നും ക്രെയിന്‍ എത്തിച്ച് ലോറിയുടെ ഭാഗങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഗ്യാസ് കടെര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷമാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
 
Keywords:  News, Kerala, State, Idukki, Accident, Accidental Death, Vehicles, Two Died in Lorry Accident at Idukki Adimali
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia