നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; രണ്ടു പേര്‍ക്ക് പരിക്ക്

 


മൂന്നാര്‍: (www.kvartha.com 17.02.2020) നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധന്‍ എന്നിവരാണ് മരിച്ചത്. കല്ലാര്‍ ടണലിലെ തൊഴിലാളികളാണ് ഇവര്‍. ഞായറാഴ്ച രാത്രി മൂന്നാര്‍ പോതമേട്ടിലാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55) കോട്ടയം പാമ്പാടി സ്വദേശി അജയ് (24) എന്നിവരെ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന് മണിക്കൂറിനുശേഷമാണ് ആളുകള്‍ സംഭവമറിഞ്ഞത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകള്‍ കൊക്കയിലേക്ക് ഹെഡ്‌ലൈറ്റ് വെട്ടം കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് പൊലീസ് തിരച്ചില്‍ നടത്തിയപ്പോഴയാണ് വാഹനം കൊക്കോയിലേയ്ക്ക് മറിഞ്ഞതായി അറിയുന്നത്.

നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; രണ്ടു പേര്‍ക്ക് പരിക്ക്

Keywords:  Munnar, News, Kerala, Death, Injured, hospital, Accident, Accidental Death, Jeep, Police, Two died in jeep accident in Munnar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia