തൊടുപുഴയില്‍ വിനോദയാത്രാസംഘം സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് 2 മരണം

 


തൊടുപുഴ: (www.kvartha.com 25.08.2015) മൂന്നാറിനടുത്ത് രാജമലയില്‍ ഇരവികുളം ദേശീയോദ്യാനത്തിനു സമീപം വിനോദയാത്രാസംഘം സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടുമരണം. 10 പേര്‍ക്കു പരുക്കേറ്റു.

പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് ബസില്‍ 14 യാത്രക്കാരാണുണ്ടായിരുന്നത്.  രാജമല കണ്ട ശേഷം തിരിച്ചുവരുന്നതിനിടെയാണ് അപകടം.

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച ശേഷം തോട്ടിലേക്ക് മറിയുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

തൊടുപുഴയില്‍ വിനോദയാത്രാസംഘം സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് 2 മരണം


Also Read:
ഖാസിയുടെ മരണം: സി.ബി.ഐയുടെ പുനരന്വേഷണം വൈകരുതെന്ന് കുടുംബാംഗങ്ങള്‍
Keywords:  Two die as bus falls into ditch at Rajamala in Munnar, Thodupuzha, Injured, Vehicles, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia