വീരലക്ഷ്മി കൊലക്കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍

 


ADVERTISEMENT

കോട്ടയം: കുമളി മുല്ലയാര്‍ വീരലക്ഷ്മി കൊലക്കേസില്‍ രണ്ടു പ്രതികളെ മൂന്നു വര്‍ഷത്തിനു ശേഷം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വീരലക്ഷ്മിയുടെ കാമുകന്‍ മുല്ലയാറ്റില്‍ എക്കാട്ടില്‍ സന്തോഷ്, സുഹൃത്ത് മുല്ലയാര്‍ ഈസ്റ്റ്‌ലയത്തില്‍ വിജയ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് എസ്പി കെ.ജി സൈമണ്‍ അറസ്റ്റ് ചെയ്തത്.

2010 മാര്‍ച് 24 നു കാണാതായ വീരലക്ഷ്മിയെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം മുല്ലയാറിലെ ചെക്ക് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷുമായുള്ള ബന്ധത്തെ തുടര്‍ന്നു ഗര്‍ഭിണിയായ വീരലക്ഷ്മിയെ ഒഴിവാക്കുന്നതിനു വേണ്ടി വായില്‍ ബലമായി മദ്യം ഒഴിച്ച ശേഷം ഡാമില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 27ാം വയസിലാണ് വീരലക്ഷ്മി കൊല്ലപ്പെടുന്നത്.
വീരലക്ഷ്മി കൊലക്കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍
Keywords: Arrest, Accused, Crime Branch, Murder case, Pregnant Woman, Kottayam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia