ഭാര്യവീട്ടില്‍ ഗര്‍ഭിണിയെ കെട്ടിയിട്ട് മോഷണം; യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍
Sep 24, 2013, 09:29 IST
ഇടുക്കി: സുഹൃത്തുക്കളെ ഉപയോഗിച്ച് ഭാര്യവീട്ടില്‍ മോഷണം നടത്തിയ കേസില്‍ യുവാവും രണ്ടു സുഹൃത്തുക്കളും അറസ്റ്റില്‍. കുന്നത്തുനാട് തിരുവാങ്കുളത്തെ സുബീഷ് (29), എറണാകുളം സൗത്ത് ചിറ്റൂര്‍ ചെമ്പന്‍ഹൗസില്‍ അയ്യപ്പന്‍ (30), വൈറ്റില കൊച്ചുപറമ്പില്‍ ഹാരിസ് (28) എന്നിവരെയാണ് മൂന്നാര്‍ ഡി.വൈ.എസ്.പി വി.എന്‍. സജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബൈസണ്‍വാലി കുളങ്ങരയില്‍ സിദ്ധാര്‍ഥന്റെ വീട്ടില്‍ നിന്നാണ് മകളുടെ ഭര്‍ത്താവ് സുബീഷും കൂട്ടാളികളും മോഷണം നടത്തിയത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഭാര്യാ സഹോദരന്‍ സുനില്‍കുമാറിന്റെ ഭാര്യ രാജിയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നത്. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മിനിട്ടുകള്‍ക്കകം തന്നെ മോഷ്ടാക്കളെ പിടികൂടി പോലീസിലേല്‍പിക്കാന്‍ കഴിഞ്ഞു.
ചില്ലറ തട്ടിപ്പുമായി കഴിഞ്ഞിരുന്ന സുബീഷ് ഭാര്യവീട്ടുകാരുമായി കാര്യമായ അടുപ്പത്തിലായിരുന്നില്ല. പുത്തന്‍കുരിശില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സുബീഷ്. തിരുവോണ ദിവസം ഭാര്യ വീട്ടിലെത്തിയ സുബീഷ് ഭാര്യാ സഹോദരന്‍ സുനില്‍കുമാറിന്റെ ഭാര്യ രാജി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനിടയായി. തുടര്‍ന്ന് രാജിയുടെ സ്വര്‍ണം മോഷ്ടിക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. ഇതിനുവേണ്ടി ഹോട്ടലില്‍ മുറിയെടുത്ത് മോഷണ പദ്ധതി ആസൂത്രണം ചെയ്തശേഷം സുഹൃത്തുക്കളെ ദൗത്യത്തിനായി ഭാര്യവീട്ടിലേക്കു സുബീഷ് പറഞ്ഞയയ്ക്കുകയായിരുന്നു.
ഗ്യാസ് കണക്ഷന്‍ പരിശോധിക്കാനെത്തിയവരാണെന്ന വ്യാജേന വീടിനകത്തു കയറിയ സംഘം രാജിയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു നടന്ന രാജിയെ സംഘം പിന്നിലൂടെയെത്തി കൈകള്‍ തുണികൊണ്ടു കൂട്ടിക്കെട്ടി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് കയ്യില്‍ ധരിച്ചിരുന്ന മാലയും വളയും ഊരിയെടുത്തു. അതിനുശേഷം അലമാരിയില്‍ വെച്ചിരുന്ന 30 പവനോളം വരുന്ന സ്വര്‍ണവുമായി രക്ഷപ്പെടുകയായിരുന്നു. ഗര്‍ഭിണിയായ രാജി കൈകൂപ്പി അപേക്ഷിച്ചതുകൊണ്ടാണ് ക്ലോറോഫോം മണപ്പിക്കാതെ മോഷണം നടത്തിയതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
പകല്‍സമയങ്ങളില്‍ വീട്ടില്‍ രാജി തനിച്ചാണെന്ന് മനസിലാക്കിയാണ് പകല്‍ മോഷണം നടത്താന്‍ തീരുമാനിച്ചതെന്ന് സുബീഷ് പറഞ്ഞു. സ്വര്‍ണം മോഷ്ടിച്ച് സംഘം വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ രാജി കെട്ടഴിച്ച് മൊബൈല്‍ ഫോണില്‍ ഭര്‍ത്താവ് സുനിലിനെ വിളിച്ച് വിവരമറിയിച്ചു. സുനില്‍ ഉടനെ അടുത്തുള്ള ബന്ധുക്കളെയും നാട്ടുകാരേയും വിവരമറിയിച്ചു. ബൈസണ്‍വാലി ടൗണിനു സമീപം വെച്ച് അയ്യപ്പനെയും ഹാരിസിനേയും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവെച്ചു പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ നന്നായി കൈകാര്യം ചെയ്തശേഷം രാജാക്കാട് പോലീസിനു കൈമാറി. മോഷ്ടാക്കളില്‍ നിന്നും സുബീഷിനെ കുറിച്ചുള്ള വിവരമറിഞ്ഞതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ വഴി അടിമാലിയിലേക്കു കാറില്‍ പോകുകയായിരുന്ന സുബീഷിനെ പോലീസ് പിടികൂടി രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പ്രതികളെ ചൊവ്വാഴ്ച അടിമാലി കോടതിയില്‍ ഹാജരാക്കും. മോഷ്ടാക്കള്‍ അപകടപ്പെടുത്താന്‍ ശ്രമിച്ച രാജിയെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
Also Read:
മഞ്ചേശ്വരം സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന പ്രതികള്‍ രക്ഷപ്പെട്ടു
Keywords: Wife House, Robbery, Youth, Arrest, Police, Court, Idukki, Pregnant Woman, Gold, Police Station, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ബൈസണ്‍വാലി കുളങ്ങരയില്‍ സിദ്ധാര്‍ഥന്റെ വീട്ടില്‍ നിന്നാണ് മകളുടെ ഭര്‍ത്താവ് സുബീഷും കൂട്ടാളികളും മോഷണം നടത്തിയത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഭാര്യാ സഹോദരന്‍ സുനില്‍കുമാറിന്റെ ഭാര്യ രാജിയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നത്. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മിനിട്ടുകള്‍ക്കകം തന്നെ മോഷ്ടാക്കളെ പിടികൂടി പോലീസിലേല്‍പിക്കാന്‍ കഴിഞ്ഞു.
Subish |
ഗ്യാസ് കണക്ഷന്‍ പരിശോധിക്കാനെത്തിയവരാണെന്ന വ്യാജേന വീടിനകത്തു കയറിയ സംഘം രാജിയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു നടന്ന രാജിയെ സംഘം പിന്നിലൂടെയെത്തി കൈകള്‍ തുണികൊണ്ടു കൂട്ടിക്കെട്ടി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് കയ്യില്‍ ധരിച്ചിരുന്ന മാലയും വളയും ഊരിയെടുത്തു. അതിനുശേഷം അലമാരിയില്‍ വെച്ചിരുന്ന 30 പവനോളം വരുന്ന സ്വര്‍ണവുമായി രക്ഷപ്പെടുകയായിരുന്നു. ഗര്‍ഭിണിയായ രാജി കൈകൂപ്പി അപേക്ഷിച്ചതുകൊണ്ടാണ് ക്ലോറോഫോം മണപ്പിക്കാതെ മോഷണം നടത്തിയതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
പകല്‍സമയങ്ങളില്‍ വീട്ടില്‍ രാജി തനിച്ചാണെന്ന് മനസിലാക്കിയാണ് പകല്‍ മോഷണം നടത്താന്‍ തീരുമാനിച്ചതെന്ന് സുബീഷ് പറഞ്ഞു. സ്വര്‍ണം മോഷ്ടിച്ച് സംഘം വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ രാജി കെട്ടഴിച്ച് മൊബൈല്‍ ഫോണില്‍ ഭര്‍ത്താവ് സുനിലിനെ വിളിച്ച് വിവരമറിയിച്ചു. സുനില്‍ ഉടനെ അടുത്തുള്ള ബന്ധുക്കളെയും നാട്ടുകാരേയും വിവരമറിയിച്ചു. ബൈസണ്‍വാലി ടൗണിനു സമീപം വെച്ച് അയ്യപ്പനെയും ഹാരിസിനേയും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവെച്ചു പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.
Ayyappan, Haris |
തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ നന്നായി കൈകാര്യം ചെയ്തശേഷം രാജാക്കാട് പോലീസിനു കൈമാറി. മോഷ്ടാക്കളില്‍ നിന്നും സുബീഷിനെ കുറിച്ചുള്ള വിവരമറിഞ്ഞതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ വഴി അടിമാലിയിലേക്കു കാറില്‍ പോകുകയായിരുന്ന സുബീഷിനെ പോലീസ് പിടികൂടി രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പ്രതികളെ ചൊവ്വാഴ്ച അടിമാലി കോടതിയില്‍ ഹാജരാക്കും. മോഷ്ടാക്കള്‍ അപകടപ്പെടുത്താന്‍ ശ്രമിച്ച രാജിയെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
Also Read:
മഞ്ചേശ്വരം സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന പ്രതികള്‍ രക്ഷപ്പെട്ടു
Keywords: Wife House, Robbery, Youth, Arrest, Police, Court, Idukki, Pregnant Woman, Gold, Police Station, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.