കോവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷന്‍ സെന്ററില്‍ ക്ലാസ് നടത്തിയ സംഭവം; 2 പേര്‍ അറസ്റ്റില്‍

 


കോട്ടക്കല്‍: (www.kvartha.com 29.04.2021) കോവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷന്‍ സെന്ററില്‍ ക്ലാസ് നടത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ യൂണിവേഴ്സല്‍ സെന്റര്‍ നടത്തിപ്പുകാരായ രണ്ട് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ നടത്തിയ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 200 ഓളം കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നടത്തിയെന്ന് കണ്ടെത്തിയത്. 

കോവിഡ് ബാധിച്ച വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും മറ്റു കുട്ടികളുമായി ഇടപഴകിയിരുന്നതായും അധികൃതര്‍ കണ്ടെത്തി. സംഭവത്തില്‍ കഴിഞ്ഞ ദിവസം കലക്ടര്‍, ഡി എംഒ, സി ഡബ്യു സി ചെയര്‍മാന്‍ എന്നിവര്‍ക്ക് റിപോര്‍ട് സമര്‍പിച്ചിരുന്നതിനെ തുടര്‍ന്നാണ് നടപടി. 

കോവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷന്‍ സെന്ററില്‍ ക്ലാസ് നടത്തിയ സംഭവം; 2 പേര്‍ അറസ്റ്റില്‍

Keywords:  News, Kerala, COVID-19, Students, Police, Kottakkal, Two arrested in Kottakkal for violating Covid norms
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia