ഇരട്ടപദവി: പിസി ജോര്‍ജ്ജിന് ഹൈക്കോടതി നോ­ട്ടീസ്

 


ഇരട്ടപദവി: പിസി ജോര്‍ജ്ജിന് ഹൈക്കോടതി നോ­ട്ടീസ്
കൊച്ചി: ഇരട്ടപദവി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന് ഹൈക്കോടതി നോട്ടീസയച്ചു. പിസി ജോര്‍ജ്ജിന്റെ നിയമസഭാംഗത്വം റദ്ദാക്കനമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ പോള്‍ സ­മര്‍പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് നോട്ടീസ്. ഇതേ ആവശ്യമുന്നയിച്ച് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷനും സെബാസ്റ്റ്യന്‍ പോള്‍ അപേക്ഷ സ­മര്‍പിച്ചിരു­ന്നു.

എന്നാല്‍ സെബസ്റ്റ്യന്‍ പോളിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പി.സി ജോര്‍ജിനെതിരായ പരാതി തള്ളാന്‍ കാരണമായ രേഖകള്‍ ഹാജരാക്കണമെന്ന് സെബാസ്റ്റ്യന്‍പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പി.സി ജോര്‍ജിന്റെ നിലപാട് വ്യക്തമാക്കാനാണ് അദ്ദേഹത്തിന് നോട്ടീസ് അയച്ചത്.

Keywords: Kerala, PC George, High Court of Kerala, Twin post, Sebastian Paul, Kochi, Chief Whip, MLA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia