ആത്മഹത്യ ഭീഷണി മുഴക്കി ഇരുപതുകാരിയായ വീട്ടമ്മ: അനുനയിപ്പിച്ച്‌ പൊലീസ്, യഥാർഥത്തിൽ സംഭവിച്ചതും പിന്നീട് നടന്നതും

 


വളാഞ്ചേരി: (www.kvartha.com 23.05.2021) ആത്മഹത്യ ഭീഷണി മുഴക്കിയ യുവതിയെ അനുനയിപ്പിച്ച്‌ പൊലീസ് സംഘം. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു വളാഞ്ചേരി പൊലീസ് സ്‌റ്റേഷനിലേക്ക് ഒരു ഫോണ്‍ കോളെത്തിയത്. 'സാറേ... ഇവിടൊരാൾ ആത്മഹത്യക്ക് ശ്രമിക്കുന്നു, പെട്ടന്ന് വരണേ...' എന്നായിരുന്നു ഫോൺ വിളിച്ചയാള്‍ പറഞ്ഞത്. ഉടൻ തന്നെ വളാഞ്ചേരി ഇൻസ്‌പെക്ടർ പി എം സമീറിന്റെ നേതൃത്വത്തിൽ പൊലീസ് ഫോൺ വിളി വന്ന ഇരിമ്പിളിയം പഞ്ചായത്തിലെത്തി.

ഇരുപതുകാരിയായ വീട്ടമ്മയാണ് ആത്മഹത്യാ ഭീഷണിമുഴക്കി നാട്ടുകാരെയും വീട്ടുകാരെയും മുൾമുനയിൽ നിർത്തിയത്. ഭർത്താവും വീട്ടുകാരും തമ്മിലുണ്ടായ ചെറിയ പ്രശ്‌നത്തിൽ യുവതി ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതാണ്. എന്നാൽ പൊലീസ് സംഘം ഇവരെ സമാധാനിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തതോടെ ആത്മഹത്യ ഭീഷണി പിൻവലിച്ചു. പിന്നീട് പൊലീസ് ഇൻസ്‌പെക്ടർ സാഹചര്യങ്ങൾ വിലയിരുത്തിയപ്പോഴാണ് ഇവരുടെ ജീവിത സാഹചര്യം വളരെ മോശമാണെന്ന് മനസ്സിലായത്.

ആത്മഹത്യ ഭീഷണി മുഴക്കി ഇരുപതുകാരിയായ വീട്ടമ്മ: അനുനയിപ്പിച്ച്‌ പൊലീസ്, യഥാർഥത്തിൽ സംഭവിച്ചതും പിന്നീട് നടന്നതും

അഞ്ചംഗ കുടുബം താമസിക്കുന്നതിന് ഒരു ഷെഡിലാണ്. ലോക്ഡൗൺ കാരണം ജോലിക്ക് പോകാനാകാതെ വീട്ടുകാരൻ. വീടില്ലാത്തതിനാൽ റേഷൻ കാർഡും ഇവർക്ക് ഇല്ല. ഇവരുടെ ബന്ധുക്കളായ അയൽവാസികൾക്കും ഇതേ അവസ്ഥ. ഇവരുടെ ദയനീയാവസ്ഥ മനസിലാക്കി തിരിച്ചു പോയ വളാഞ്ചേരി പൊലീസ് വൈകിട്ട് വീണ്ടും അവിടെയെത്തി. രണ്ടാഴ്ചക്കാലം ഇവര്‍ക്ക് കഴിയാനുള്ള ഭക്ഷണ കിറ്റുമായാണ് പൊലീസ് എത്തിയത്. അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ ഭക്ഷണകിറ്റുകൾ സംഘടിപ്പിക്കുകയായിരുന്നുവെന്ന് വളാഞ്ചേരി ഇൻസ്‌പെക്ടർ പി എം സമീർ പറഞ്ഞു. ലോക്ഡൗണുമായി ബന്ധപ്പെട്ട് ധാരാളമാളുകൾ ഇത്തരത്തിൽ കഴിഞ്ഞു കൂടുന്നുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങളും ഇക്കാര്യം കൂടി പരിഗണിക്കണമെന്നും പൊലീസ് ഇൻസ്‌പെക്ടർ വ്യക്തമാക്കി.

Keywords:  News, Police, Suicide, Kerala, State, Malappuram, Lockdown, Twenty-year-old woman makes suicide threat.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia