പ്രത്യക്ഷ ഇടപെടലിന് തൊഴിലാളിസംഘടനകള്‍; മാധ്യമവിലക്കിനെതിരെ ബഹുജന കണ്‍വെന്‍ഷന്‍
Nov 18, 2016, 10:20 IST
തിരുവനന്തപുരം: (www.kvartha.com 18.11.2016) കോടതികളിലെ മാധ്യമവിലക്കിനെതിരെ പ്രത്യക്ഷ ഇടപെടലിന് തൊഴിലാളി സംഘടനകള്‍. 24ന് എറണാകുളത്ത് ബഹുജനപങ്കാളിത്തത്തോടെ വിപുലമായ കണ്‍വെന്‍ഷന്‍ വിളിക്കാന്‍ തൊഴിലാളി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളിസംഘടനകളും സര്‍വീസ് സംഘടനകളും രാഷ്ട്രീയസാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തൊഴിലാളി സംഘടനകള്‍ക്കു പുറമെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമസ്വാതന്ത്ര്യം നിലനിര്‍ത്തണമെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും അത് അറിയിപ്പിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തെയും ഒരുവിഭാഗം അഭിഭാഷകര്‍ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യോഗം വിലയിരുത്തി. അഭിഭാഷകരുടെ പ്രവര്‍ത്തി പരിധിലംഘിച്ചിരിക്കുകയാണ്. അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയം ജോലിചെയ്യാന്‍ സംരക്ഷണം ഉറപ്പുവരുത്തണം.
മാധ്യമപ്രവര്‍ത്തകരും തൊഴിലാളിഗണത്തില്‍പ്പെടുന്നതിനാല്‍ ഇപ്പോള്‍ നടക്കുന്നത് തൊഴില്‍ നിഷേധമാണ്. കണ്‍വെന്‍ഷനു പുറമെ ബാര്‍ അസോസിയേഷനും അഭിഭാഷക സംഘടനകളുമായി പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തൊഴിലാളിസംഘടനകള്‍ മുന്‍കയ്യെടുക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സിഐടിയു ദേശീയ സെക്രട്ടറി എളമരം കരീം യോഗം ഉദ്ഘാടനം ചെയ്തു. ആനത്തലവട്ടം
ആനന്ദന്‍, പി. നന്ദകുമാര്‍ (സിഐടിയു), കെ.പി. രാജേന്ദ്രന്‍ (എഐടിയുസി), വി.ജെ. ജോസഫ് (ഐഎന്‍ടിയുസി), എസ്.കെ. ജയകുമാര്‍ (ബിഎംഎസ്), ചാരുപാറ രവി (എച്ച്എംഎസ്), എസ്. സത്യപാല്‍ (യുടിയുസി), കെ.പി. ശങ്കരദാസ് (സിപിഐ) എന്നിവര്‍ പ്രസംഗിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. നാരായണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരും തൊഴിലാളിഗണത്തില്‍പ്പെടുന്നതിനാല്‍ ഇപ്പോള്‍ നടക്കുന്നത് തൊഴില്‍ നിഷേധമാണ്. കണ്‍വെന്‍ഷനു പുറമെ ബാര്‍ അസോസിയേഷനും അഭിഭാഷക സംഘടനകളുമായി പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തൊഴിലാളിസംഘടനകള്‍ മുന്‍കയ്യെടുക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സിഐടിയു ദേശീയ സെക്രട്ടറി എളമരം കരീം യോഗം ഉദ്ഘാടനം ചെയ്തു. ആനത്തലവട്ടം
Also Read:
അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി എടിഎം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍; പിടിയിലായത് അന്താരാഷ്ട്രാ ബന്ധമുള്ള തട്ടിപ്പ് സംഘമെന്ന് പോലീസ്
Keywords: TU Convention against media ban,Social, Employees, Thiruvananthapuram, Ernakulam, Politics, Lawyers, Inauguration, Meeting, Court, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.