Attacked | സംഘര്‍ഷം: തിരുവനന്തപുരത്ത് 3 പേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

 


തിരുവനന്തപുരം: (www.kvartha.com) ഞാണ്ടൂര്‍ക്കോണത്ത് അംബേദ്കര്‍ കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഇവിടെ താമസിക്കുന്ന രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു. അക്രമിസംഘത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച (16.07.2023) രാത്രി 8.30നാണ് അക്രമം നടന്നത്. രാഹുലിന് കഴുത്തിലും കയ്യിലും സാരമായി മുറിവേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അംബേദ്കര്‍ നഗര്‍ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റന്‍, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയതെന്നാണ് പരുക്കേറ്റവരുടെ മൊഴിയിലുള്ളത്. പുറത്തു നിന്നുള്ളവര്‍ രാത്രി ഇവിടെയെത്തുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായി. ലഹരി വില്‍പനക്കായിട്ടാണ് ഇവര്‍ എത്തുന്നതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. തര്‍ക്കത്തെ തുടര്‍ന്ന് മടങ്ങിപ്പോയവര്‍ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തി ആക്രമണം നടത്തുകയായിരുന്നു.

Attacked | സംഘര്‍ഷം: തിരുവനന്തപുരത്ത് 3 പേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം


Keywords: News, Kerala, Kerala-News, Thiruvananthapuram-News, Crime, Police, Trivandrum, Attacked, Hospital, Clash, Njandoorkonam, Trivandrum: Three people attacked.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia