ജനന തിയതിയടക്കം വെച്ച് പി സി ജോര്‍ജിന് 'ആദരാഞ്ജലികള്‍' അര്‍പിച്ച് ഈരാറ്റുപേട്ടയില്‍ ഫ്‌ലക്‌സ് ബോഡ്
May 2, 2021, 15:17 IST
കോട്ടയം: (www.kvartha.com 02.05.2021) ജനന തിയതിയടക്കം വെച്ച് പി സി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പിച്ച് ഈരാറ്റുപേട്ടയില്‍ ഫ്‌ലക്‌സ് ബോഡ്. പി സി ജോര്‍ജിന്റെ ജനന തിയതിയും വോടെണ്ണല്‍ ദിനമായ ഞായറാഴ്ച മരണതിയതിയുമായാണ് ഫ്‌ലക്‌സില്‍ നല്‍കിയിരിക്കുന്നത്. ഫ്ളക്സിലെ പിസിയുടെ മുഖം കരി ഉപയോഗിച്ച് വികൃതമാക്കിയിട്ടും ഉണ്ട്.
പി സി ജോര്‍ജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തിയ്യതിയും മരണ തിയതിയും ഒട്ടിച്ചുവെക്കുകയായിരുന്നു. ഒപ്പം നേര് എന്നുള്ളിടത്ത് 'ചത്തു' എന്നും മാറ്റി എഴുതി. 'നമ്മള്‍ ഈരാറ്റുപേട്ടക്കാര്‍'എന്ന ഫേസ്ബുക് ഗ്രൂപിലും പി സി ജോര്‍ജിനെതിരെ പോസ്റ്റര്‍ ഉണ്ട്. മരിച്ച് സംസ്‌ക്കരിക്കുമ്പോള്‍ ചൊല്ലുന്ന വാചകങ്ങളാണ് തലക്കെട്ടായി നല്‍കിയത്.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. 40 വര്‍ഷമായി കൊണ്ടു നടന്ന പൂഞ്ഞാര്‍ മണ്ഡലം പി സി ജോര്‍ജിനെ കൈവിടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
1996 മുതല്‍ പിസി ജോര്‍ജാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 1996 മുതല്‍ 2006 വരെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് പിസി മത്സരിച്ചത്. എന്നാല്‍ 2011ല്‍ കേരള കോണ്‍ഗ്രസ് (എം) ന്റെ കൂടെയായിരുന്നു മത്സരം. 2016 ല്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പൂഞ്ഞാറില്‍ നിന്നും വിജയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.